രാഹുൽ ഗാന്ധിയുടെ നാവ് അരിയുന്നവർക്ക് 11 ലക്ഷം നൽകും: വിവാദ പരാമർശവുമായി ശിവസേന എംഎൽഎ

എന്നാൽ ശിവസേന എംഎൽഎയുടെ പരാമർശത്തെ പിന്തുണക്കുന്നില്ലെന്ന് മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ പറഞ്ഞു
രാഹുൽ ഗാന്ധിയുടെ നാവ് അരിയുന്നവർക്ക് 11 ലക്ഷം നൽകും: വിവാദ പരാമർശവുമായി ശിവസേന എംഎൽഎ
Published on

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വിവാദപരാമർശവുമായി ശിവസേന എംഎൽഎ സഞ്ജയ് ഗെയ്ക്‌വാദ്. സംവരണ സമ്പ്രദായം അവസാനിപ്പിക്കണമെന്ന രാഹുലിൻ്റെ പ്രസ്താവനക്കു പിന്നാലെ അദ്ദേഹത്തിൻ്റെ നാവ് അരിയുന്നവർക്ക്  11 ലക്ഷം നൽകുമെന്നാണ് എംഎൽഎയുടെ പ്രഖ്യാപനം. എന്നാൽ ശിവസേന എംഎൽഎയുടെ പരാമർശത്തെ പിന്തുണക്കുന്നില്ലെന്ന് മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ പറഞ്ഞു. സംസ്ഥാനത്ത് ശിവസേനയുടെ നേതൃത്വത്തിലുള്ള സർക്കാരിൻ്റെ ഘടക കക്ഷിയാണ് ബിജെപി.

ഇന്ത്യയിൽ സംവരണം ഇല്ലാതാക്കണമെന്നാണ് രാഹുൽ ഗാന്ധിയുടെ അഭിപ്രായം. ഇത്  കോൺഗ്രസിൻ്റെ യഥാർഥ മുഖം തുറന്ന് കാട്ടി. രാഹുൽ ഗാന്ധിയുടെ നാവ് മുറിക്കുന്നവർക്ക് 11 ലക്ഷം രൂപ നൽകും.- ശിവസേന എംഎൽഎ സഞ്ജയ് ഗെയ്ക്‌വാദ് പറഞ്ഞു. ഒരു വിഭാഗം സംവരണത്തിനായി പോരാടുമ്പോൾ അത് ഇല്ലാതാക്കുന്നതിനെക്കുറിച്ചാണ് രാഹുൽ സംസാരിക്കുന്നത്. രാജ്യത്തെ 400 വർഷം പിന്നിലേക്ക് കൊണ്ടുപോകാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും എംഎൽഎ ആരോപിച്ചു.

ഗെയ്‌ക്‌വാദിൻ്റെ അഭിപ്രായങ്ങളെ ഞാൻ പിന്തുണയ്ക്കുകയോ അംഗീകരിക്കുകയോ ചെയ്യില്ലെന്ന് മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെയും വ്യക്തമാക്കി. പുരോഗതിയെ ബാധിക്കുമെന്ന് പറഞ്ഞ് ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു സംവരണത്തെ എതിർത്തത് മറക്കാനാവില്ല. സംവരണം നൽകുന്നത് വിഡ്ഢികളെ പിന്തുണയ്ക്കുക എന്നാണ് രാജീവ് ഗാന്ധി പറഞ്ഞിരുന്നത്. ഇപ്പോൾ രാഹുൽ ഗാന്ധി സംവരണം അവസാനിപ്പിക്കുമെന്ന് പറയുന്നുവെന്നും  ബിജെപി നേതാവ് പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com