
വിംബിൾഡൺ കിരീടം നിലനിർത്തി കാർലോസ് അൽകരാസ്. വിംബിൾഡണിൽ തുടർച്ചയായ രണ്ടാം തവണയാണ് നൊവോക് ജൊക്കോവിച്ചിനെ പരാജയപ്പെടുത്തി അൽകരാസ് കിരീടം നേടുന്നത്. ഇരുപത്തിയൊന്നുകാരനായ അൽകരാസിന്റെ നാലാം ഗ്രാൻസ്ലാം നേട്ടമാണിത്. രണ്ടാം വിംബിൾഡൺ കിരീടവും. നേരിട്ടുള്ള സെറ്റുകൾക്കാണ് അൽകരാസ് ജൊക്കോവിച്ചിനെ പരാജയപ്പെടുത്തിയത്. 6-2,6-2,7-6 എന്നിങ്ങനെയാണ് സ്കോർ.