ഡൽഹി വിമാനത്താവളത്തിൽ CISF വനിതാ ഹെഡ്കോൺസ്റ്റബിൾ സ്വയം വെടിയുതിർത്ത് മരിച്ചു

ടെർമിനൽ 3യിലെ ശുചിമുറിയിൽ വച്ച് സ്വയം വെടിയുതിർക്കുകയായിരുന്നു
ഡൽഹി വിമാനത്താവളത്തിൽ CISF വനിതാ ഹെഡ്കോൺസ്റ്റബിൾ സ്വയം വെടിയുതിർത്ത് മരിച്ചു
Published on

ഡൽഹി വിമാനത്താവളത്തിൽ സിഐഎസ്എഫ് വനിത ഹെഡ്കോൺസ്റ്റബിൾ സ്വയം വെടിയുതിർത്ത് മരിച്ചു. ടെർമിനൽ 3യിലെ ശുചിമുറിയിൽ വച്ച് സ്വയം വെടിയുതിർക്കുകയായിരുന്നു. സ്വന്തം സർവീസ് പിസ്റ്റൾ ഉപയോഗിച്ചാണ് അവർ ജീവനൊടുക്കിയതെന്ന് ഡൽഹി പൊലീസ് പറഞ്ഞു.

ജീവനൊടുക്കാനുള്ള കാരണം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. ജോലി സമ്മർദമോ, കുടുംബപ്രശ്നമോ ആകാനാണ് സാധ്യതയെന്നാണ് പ്രാഥമിക നിഗമനം. സിഐഎസ്എഫ് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. എന്നാൽ ഇതു സംബന്ധിച്ച വിവരങ്ങളൊന്നും വൃത്തങ്ങൾ പങ്കുവച്ചിട്ടില്ല.

ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ നിന്നുള്ള (എഫ്എസ്എൽ)സംഘം സംഭവസ്ഥലം സന്ദർശിച്ച് തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. സംഭവ സ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. മൃതദേഹം സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.


(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Related Stories

No stories found.
News Malayalam 24x7
newsmalayalam.com