
ആലപ്പുഴയില്‍ തെങ്ങ് ദേഹത്ത് വീണ് സ്ത്രീക്ക് ദാരുണാന്ത്യം. ചേര്‍ത്തല പാണാവള്ളി സ്വദേശി മല്ലിക (51) ആണ് മരിച്ചത്. വൈകുന്നേരം നാല് മണിയോടെ ഉണ്ടായ ശക്തമായ മഴയെ തുടര്‍ന്നുണ്ടായ കാറ്റില്‍ അടുത്ത വീട്ടിലെ തെങ്ങ് ഒടിഞ്ഞ് ദേഹത്തേക്ക് വീഴുകയായിരുന്നു.
നാട്ടുകാര്‍ ചേര്‍ന്ന് മല്ലികയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ആലപ്പുഴയില്‍ കഴിഞ്ഞ രണ്ട് ദിവസമായി കാറ്റും മഴയുമുണ്ട്.
കനത്ത മഴയില്‍ വ്യാപക നാശനഷ്ടം; കോട്ടയം നഗരം ഇരുട്ടില്‍
കനത്ത മഴയെ തുടര്‍ന്ന് കോട്ടയം നഗരത്തില്‍ 24 മണിക്കൂറായി ഇരുട്ടില്‍. ഇന്നലെ വൈകിട്ട് പോയ വൈദ്യുതി ബന്ധം ഇതുവരെയും പുനഃസ്ഥാപിക്കാനായില്ല. ഇന്നലെ വൈകിട്ട് പെയ്ത മഴയില്‍ കനത്ത നാശ നഷ്ടമാണ് സംഭവിച്ചത്. പലയിടങ്ങളിലും വൈദ്യുത പോസ്റ്റുകളും ലൈനുകളും താറുമാറായത് പുനഃസ്ഥാപിക്കാനായില്ല.
തൃശൂരില്‍ പതമഴയും ആലിപ്പഴ പെയ്ത്തും
തൃശൂരില്‍ വിവിധ ജില്ലകളില്‍ ആലിപ്പഴം പെയ്തിറങ്ങി. അമ്മാടം കോടന്നൂര്‍ മേഖലകളിലായി പതമഴയും പെയ്തു. എന്നാല്‍ പതമഴയ്ക്ക് പിന്നിലെ ശാസ്ത്രീയ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല.