കൊല്ലത്ത് സ്കൂട്ടർ യാത്രികയുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കി: യുവതിക്ക് ദാരുണാന്ത്യം

സ്കൂട്ടർ ഓടിച്ചിരുന്ന ഫൗസിയയ്ക്കും പരുക്കേറ്റിട്ടുണ്ട്
കാർ ഓടിച്ചിരുന്ന അജ്മൽ
കാർ ഓടിച്ചിരുന്ന അജ്മൽ
Published on

കൊല്ലം മൈനാഗപ്പള്ളി ആനൂർക്കാവിൽ സ്കൂട്ടർ യാത്രികരെ കാർ ഇടിച്ചു വീഴ്ത്തി, റോഡിൽ വീണ സ്ത്രീയുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കി കാർ യാത്രികരുടെ ക്രൂരത. പരുക്കേറ്റ് ചികിത്സയിലായിരുന്ന മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ (45) മരിച്ചു.

സ്കൂട്ടർ ഓടിച്ചിരുന്ന ഫൗസിയയ്ക്കും പരുക്കേറ്റിട്ടുണ്ട്. കാർ ഡ്രൈവർ കരുനാഗപ്പള്ളി വെളുത്തമണൽ സ്വദേശിയായ അജ്മൽ സംഭവശേഷം രക്ഷപെട്ടു. കാറും, കാറിൽ ഉണ്ടായിരുന്ന യുവ വനിത ഡോക്ടറേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇന്ന് വൈകീട്ട് 5.30 ഓടെയാണ് അപകടം നടന്നത്. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. സൈഡിൽ നിന്നും സ്കൂട്ടർ റോഡിലേക്ക് കയറുന്നതിനിടെയാണ് കാർ സ്കൂട്ടറിനെ ഇടിച്ചു തെറിപ്പിക്കുന്നത്. ആളുകൾ ഓടിക്കൂടിയപ്പോഴേക്കും റോഡിലേക്ക് തെറിച്ച് വീണ കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കി കാറിലുണ്ടായിരുന്നവർ രക്ഷപ്പെടുന്നതും വീഡിയോയിൽ കാണാം. ഗുരുതരമായി പരുക്കേറ്റ കുഞ്ഞുമോളെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

അജ്മലിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവർ മദ്യലഹരിയിലായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.




Related Stories

No stories found.
News Malayalam 24x7
newsmalayalam.com