വയനാട് തിരുനെല്ലിയിൽ യുവതിയെ ആൺസുഹൃത്ത് വെട്ടിക്കൊന്നു

ആക്രമണത്തിൽ ഇവരുടെ കുട്ടിയുടെ ചെവിയ്ക്ക് പരിക്കേറ്റിട്ടുണ്ട്
വയനാട് തിരുനെല്ലിയിൽ യുവതിയെ ആൺസുഹൃത്ത് വെട്ടിക്കൊന്നു
Published on


വയനാട് തിരുനെല്ലി അപ്പപ്പാറയിൽ യുവതിയെ ആൺ സുഹൃത്ത് വെട്ടിക്കൊന്നു. തിരുനെല്ലി ചേകാടി വാകേരി എടയൂർകുന്ന് സ്വദേശി പ്രവീണ (34)യാണ് മരിച്ചത്. ആൺ സുഹൃത്ത് ദിലീഷാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. ആക്രമണത്തിൽ പ്രവീണയുടെ കുട്ടിയുടെ ചെവിയ്ക്ക് പരിക്കേറ്റു.

കർണാടക അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന അപ്പപ്പാറയിൽ ഇന്ന് രാത്രിയോടെയാണ് സംഭവം. ഭർത്താവ് സുധീഷുമായി അകന്നു കഴിയുകയായിരുന്ന പ്രവീണ, മക്കളായ അനർഘ(14), അബിന (ഒമ്പത്) എന്നിവർക്കൊപ്പം വാകേരിയിൽ താമസിച്ചു വരികയായിരുന്നു. പ്രവീണയ്‌ക്കൊപ്പം മകൾ അനർഘയെയും പ്രതി ആക്രമിച്ചിട്ടുണ്ട്.  അനർഘയുടെ കഴുത്തിലും ചെവിയിലുമാണ് ഇയാൾ വെട്ടിപരിക്കേൽപ്പിച്ചത്. സാരമായി പരിക്കേറ്റ അനർഘയെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറ്റൊരു മകൾ അബിനയേയും ദിലീഷിനേയും കണ്ടെത്താനായിട്ടില്ല.


ആക്രമണത്തിന് ശേഷം ദിലീഷ് ഓടി രക്ഷപ്പെടുകയായിരുന്നു. കൊലപാതകത്തിന് പിന്നിലെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. പ്രതിക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com