'ട്രംപ് പ്രസിഡൻ്റായാലും ഒരുമിച്ച് പ്രവർത്തിക്കും'; റിപബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിത്വത്തിൽ ആശങ്കയില്ലെന്ന് സെലന്‍സ്കി

ട്രംപ് വിജയിക്കുകയാണെങ്കിൽ അമേരിക്ക കഴിഞ്ഞ മൂന്ന് വർഷമായി യുക്രെയിന് നൽകികൊണ്ടിരുന്ന പിന്തുണ ചോദ്യം ചെയ്യപ്പെട്ടേക്കാം
'ട്രംപ് പ്രസിഡൻ്റായാലും ഒരുമിച്ച് പ്രവർത്തിക്കും'; റിപബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിത്വത്തിൽ ആശങ്കയില്ലെന്ന് സെലന്‍സ്കി
Published on

അമേരിക്കയിൽ ട്രംപിൻ്റെ പ്രസിഡൻ്റ് സ്ഥാനാർഥിത്വത്തിൽ ആശങ്കയില്ലെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്കി. ഡൊണാൾഡ് ട്രംപ് പ്രസിഡൻ്റായാൽ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുമെന്ന് സെലൻസ്കി പറഞ്ഞു.  ഇതിൽ ആശങ്കയില്ലെന്നും കീവിൽ നടന്ന പത്രസമ്മേളനത്തിൽ സെലെൻസ്‌കി വ്യക്തമാക്കി.

അമേരിക്കൻ മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് തൻ്റെ റഷ്യയോടുള്ള അനുഭാവം വ്യക്തമായി പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിനിടയിലാണ് യുക്രെയ്ൻ പ്രസിഡൻ്റിൻ്റെ പ്രസ്താവന. നവംബറിൽ നടക്കുന്ന യുഎസ് തെരഞ്ഞെടുപ്പിൽ ട്രംപ് വിജയിക്കുകയാണെങ്കിൽ അമേരിക്ക കഴിഞ്ഞ മൂന്ന് വർഷമായി യുക്രെയിന് നൽകികൊണ്ടിരുന്ന പിന്തുണ ചോദ്യം ചെയ്യപ്പെട്ടേക്കാം.

എന്നാൽ നാറ്റോ പ്രതിരോധ സഖ്യ ഉച്ചകോടിക്കായി അമേരിക്കൻ സന്ദർശനത്തിനിടയിൽ റിപ്പബ്ലിക്കൻ ഗവർണർമാരെ കണ്ടിരുന്നുവെന്നും പാർട്ടിയുടെ പിന്തുണ ഉറപ്പുനൽകിയതായും സെലെൻസ്‌കി പറഞ്ഞു. തീവ്ര വലതുപക്ഷ ചിന്താഗതിയുള്ള നേതാക്കൾ പാർട്ടിയിലുണ്ടെങ്കിൽ പോലും പാർട്ടിയിലെ ഭൂരിഭാഗം ആളുകളും യുക്രെയ്‌നിലെ ജനങ്ങളെ പിന്തുണയ്ക്കുന്നുവെന്ന് സെലൻസ്കി ചൂണ്ടികാട്ടി.

അതേസമയം പ്രസിഡൻ്റ്  സ്ഥാനം തിരികെ നേടിയാൽ തർക്കം വളരെ വേഗത്തിൽ അവസാനിപ്പിക്കുമെന്ന് ട്രംപ് അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ദുർബലമായ സ്ഥാനത്ത് നിന്ന് റഷ്യയുമായി ചർച്ച നടത്താൻ നിർബന്ധിതരാകുമെന്ന പേടി യുക്രെയ്നിനുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com