
മാഹിയിൽ മദ്യശാലകളുടെ പ്രവർത്തനസമയം നീട്ടി. ഇനി മുതൽ രാവിലെ 8 മണി മുതൽ 11 വരെ മദ്യം കിട്ടും. ഇത് സംബന്ധിച്ച് ഡെപ്യൂട്ടി കമ്മീഷണർ ഉത്തരവിറക്കി.
എക്സൈസ് ആക്ട് പ്രകാരം രാത്രി 11 വരെയാണ് പ്രവൃത്തി സമയനിയമം. എന്നാൽ 10 ഓടെ മദ്യശാലകൾ അടക്കാറുണ്ട്. ഈ സമയക്രമത്തിനാണ് ഉത്തരവ് വരുന്നതോടെ മാറ്റം വരാൻ പോകുന്നത്.