ബംഗ്ലാദേശിൽ 40 യാത്രക്കാരുമായി പുറപ്പെട്ട ബസ് നദിയിലേക്ക് മറിഞ്ഞു; 23 പേർ മരിച്ചതായി റിപ്പോർട്ട്

ദൗലാദിയ ബസ് സ്റ്റാൻഡിന് സമീപമുള്ള പദ്മ നദിയിലേക്ക് ബസ് മറിയുകയായിരുന്നു
ബംഗ്ലാദേശിൽ 40 യാത്രക്കാരുമായി പുറപ്പെട്ട  ബസ് നദിയിലേക്ക് മറിഞ്ഞു; 23 പേർ മരിച്ചതായി റിപ്പോർട്ട്
Source: Social Media
Published on
Updated on

ധാക്ക: ബംഗ്ലാദേശിലെ രാജ്ബരിയിലുണ്ടായ ബസ് അപകടത്തിൽ 23 പേർ മരിച്ചതായി റിപ്പോർട്ട്. അപകടത്തിൽ നിരവധിപേരെ കാണാതായി. ദൗലാദിയ ബസ് സ്റ്റാൻഡിന് സമീപമുള്ള പദ്മ നദിയിലേക്ക് ബസ് മറിയുകയായിരുന്നു. ബുധനാഴ്ച വൈകിട്ടോടെയാണ് അപകടമുണ്ടായത്. ധാക്കയിൽ നിന്നും 40 യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്.

ബംഗ്ലാദേശിൽ 40 യാത്രക്കാരുമായി പുറപ്പെട്ട  ബസ് നദിയിലേക്ക് മറിഞ്ഞു; 23 പേർ മരിച്ചതായി റിപ്പോർട്ട്
യുഎസ് യുദ്ധവിമാനം വെടിവച്ചിട്ടതായി ഇറാൻ; ഒരു വിമാനവും തകർത്തിട്ടില്ലെന്ന് യുഎസ് സെൻട്രൽ കമാൻഡ്

അപകടം നടന്നത് രാത്രിയായതിനാൽ രക്ഷാപ്രവർത്തനങ്ങ8 താൽക്കാലികമായി നിർത്തിവയ്ക്കേണ്ട സാഹചര്യം ഉണ്ടായി. പിന്നീട് പുനരാരംഭിക്കുകയായിരുന്നു. 23 മൃതദേഹങ്ങളാണ് ഇതിനോടകം കണ്ടെടുത്തത്. കുറച്ച് പേർ രക്ഷപ്പെട്ടതായി നിഗമനമുണ്ടെന്നും പൊലീസ് അധികൃതർ അറിയിച്ചിരുന്നു.

ബംഗ്ലാദേശിൽ 40 യാത്രക്കാരുമായി പുറപ്പെട്ട  ബസ് നദിയിലേക്ക് മറിഞ്ഞു; 23 പേർ മരിച്ചതായി റിപ്പോർട്ട്
വെടിനിർത്തലിനുള്ള യുഎസിൻ്റെ ഉപാധികൾ നിരസിച്ച് ഇറാൻ; പകരം അഞ്ച് പുതിയ വ്യവസ്ഥകൾ മുന്നോട്ടുവച്ചു

അഗ്നിശമന സേനാംഗങ്ങളും മുങ്ങൽ വിദഗ്ധരുമടക്കം രക്ഷാപ്രവർത്തനത്തിനായി അപകട സ്ഥലത്തെത്തി. 40 ഓളം പേരെന്ന് അധികതർ സൂചിപ്പിച്ചെങ്കിലും ബസിൽ 50 ൽ കുറയാതെ ആളുകൾ ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നുണ്ട്. അപകടം നടന്ന് ആറ് മണിക്കൂറിന് ശേഷമാണ് ബസ് നദിയിൽ നിന്ന് ഉയർത്തിയെടുത്തത്.

News Malayalam 24x7
newsmalayalam.com