

മിസിസിപ്പി: യുഎസിലെ കിഴക്കൻ മിസിസിപ്പിയിൽ ഉണ്ടായ വെടിവെപ്പുകളിൽ ആറ് പേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലാണ് ആക്രമണം ഉണ്ടായത്. പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
വെള്ളിയാഴ്ച രാത്രി നടന്ന അക്രമത്തിൽ നിരവധി നിരപരാധികളുടെ ജീവൻ നഷ്ടപ്പെട്ടുവെന്നും പ്രതിയെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും ക്ലേ കൗണ്ടി ഷെരീഫ് എഡ്ഡി സ്കോട്ട് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.
"നിർഭാഗ്യവശാൽ നമുക്കൊരു ദുരന്തം നേരിടേണ്ടി വന്നു. ആ അക്രമത്തിൽ നിരവധി നിരപരാധികളുടെ ജീവൻ നഷ്ടപ്പെട്ടു. അക്രമിയായ വ്യക്തിയെ ഞങ്ങളുടെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇനി അയാൾ ഈ സമൂഹത്തിന് ഭീഷണിയാകില്ലെന്ന് ഉറപ്പാക്കും. നിയമപാലകർ അന്വേഷണത്തിന്റെ തിരക്കിലാണ്. എത്രയും വേഗം പുതിയ അപ്‌ഡേറ്റ് പുറത്തുവിടും," സ്കോട്ട് പോസ്റ്റിൽ എഴുതി.