ബലൂചിസ്ഥാനിൽ ആക്രമണ പരമ്പര; പത്ത് സുരക്ഷാ ഉദ്യോഗസ്ഥരും 67 തീവ്രവാദികളും കൊല്ലപ്പെട്ടു

ബലൂചിസ്ഥാൻ ലിബറേഷൻ ആർമി പ്രവർത്തകർ സാധാരണക്കാരെ കൊലപ്പെടുത്തിയതായി അധികൃർ പറഞ്ഞു
militants strike  in Balochistan
Source: File Pic
Published on
Updated on

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ അഞ്ച് ജില്ലകളിലായി ബലൂച് ലിബറേഷൻ ആർമിയുടെ ആക്രമണ പരമ്പര. പത്ത് സുരക്ഷാ ഉദ്യോഗസ്ഥരും 37 തീവ്രവാദികളും കൊല്ലപ്പെട്ടു. തോക്കുകളും ചാവേറുകളെയും ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് പ്രാദേശിക സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

12 പ്രദേശങ്ങളിൽ ഒരേ സമയമാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ രണ്ടു ദിവസങ്ങളായി പഞ്ച്ഗുരിലും ഹർണായിയിലും ഉൾപ്പെടെ ആക്രമണങ്ങൾ തുടരുകയായിരുന്നു. ഗ്വാദറിൽ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി പ്രവർത്തകർ സാധാരണക്കാരെ കൊലപ്പെടുത്തിയതായി അധികൃർ പറഞ്ഞു.

militants strike  in Balochistan
കോംഗോയില്‍ കോള്‍ട്ടന്‍ ഖനി തകർന്ന് അപകടം; 200-ൽ അധികം പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്

പാകിസ്ഥാൻ താലിബാനും ബലൂച് വിഘടനവാദികളും ബലൂചിസ്ഥാനിലെ സുരക്ഷാ സേനക്ക് നേരെ നിരന്തരമായി ആക്രമണം നടത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ. അതേ സമയം ബലോചിസ്ഥാനിൽ 48 മണിക്കൂറിനിടെ 100ൽ അധികം തീവ്രവാദികളെ ഇല്ലാതാക്കിയെന്ന് അധികൃതർ വ്യക്തമാക്കി.

ക്വെറ്റ, ഗ്വാദർ, മക്രം, ഹബ്, ചാമൻ, നസീറാബാദ് എന്നിവയുൾപ്പെടെ വിവിധ സ്ഥലങ്ങളിലാണ് ആക്രമണങ്ങൾ നടന്നത്. കൊല്ലപ്പെട്ട സാധാരണക്കാരിൽ ഒരു സ്ത്രീയും മൂന്ന് കുട്ടികളും ഉൾപ്പെടെ അഞ്ച് പേരുള്ള കുടുംബവും ഉൾപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. നിരവധി തീവ്രവാദികൾ രക്ഷപെട്ടതായാണ് വിവരം. അവരെ ഇല്ലാതാക്കാൻ ഓപ്പറേഷൻ ഇപ്പോഴും തുടരുകയാണെന്നും അധികൃതർ പറയുന്നു.

militants strike  in Balochistan
എപ്സ്റ്റീൻ ഫയലുകളിൽ മീരാ നായരും; സിനിമയുടെ ആഫ്റ്റർ പാർട്ടി ലൈംഗിക കുറ്റവാളിയുടെ വീട്ടിൽ, പ്രതികരിക്കാതെ മംദാനി

Related Stories

No stories found.
News Malayalam 24x7
newsmalayalam.com