ഏഴ് ബന്ദികളെ വിട്ടയച്ച് ഹമാസ്; മോചനം രണ്ട് വര്‍ഷത്തിനു ശേഷം

ഏഴ് ബന്ദികളെ വിട്ടയച്ച് ഹമാസ്; മോചനം രണ്ട് വര്‍ഷത്തിനു ശേഷം
Published on
Updated on

ഇസ്രയേല്‍-ഹമാസ് സമാധാന കരാറിന്റെ ഭാഗമായി ആദ്യസംഘ ബന്ദികളെ ഹമാസ് മോചിപ്പിച്ചു. ഏഴ് പേരെയാണ് ആദ്യഘട്ടത്തില്‍ ഹമാസ് റെഡ്‌ക്രോസിന് കൈമാറിയത്. രണ്ട് വര്‍ഷത്തിനു ശേഷം സ്വതന്ത്രരായ മനുഷ്യര്‍ വൈദ്യപരിശോധനയ്ക്കു ശേഷം ബന്ദുക്കള്‍ക്കൊപ്പം ചേരും.

ഗാലി ബെര്‍മാന്‍, സിവ് ബെര്‍മന്‍, മതാന്‍ ആംഗ്രെസ്റ്റ്, അലോണ്‍ ഓഹെല്‍, ഒമ്രി മിറാന്‍, ഈറ്റന്‍ മോര്‍, ഗൈ ഗില്‍ബോവ-ദലാല്‍ എന്നിവരെയാണ് ആദ്യഘട്ടത്തില്‍ മോചിപ്പിച്ചതെന്ന് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഏഴ് ബന്ദികളെ വിട്ടയച്ച് ഹമാസ്; മോചനം രണ്ട് വര്‍ഷത്തിനു ശേഷം
യുദ്ധങ്ങള്‍ അവസാനിപ്പിക്കുന്നതില്‍ ഞാന്‍ മിടുക്കനാണ്; അടുത്തത് പാകിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍ സംഘര്‍ഷം: ഡൊണാള്‍ഡ് ട്രംപ്

ബന്ദി മോചനം ഇസ്രേയേലിലുടനീളം സ്ഥാപിച്ച സ്്ക്രീനുകളില്‍ ലൈവായി കാണിച്ചിരുന്നു. ആയിരങ്ങളാണ് മോചന ദൃശ്യങ്ങള്‍ കാണാന്‍ ഒത്തുകൂടിയത്. ഇരുപത് ഇസ്രയേല്‍ പൗരന്മാരെയാണ് ഹമാസ് ബന്ദികളാക്കിയത്. ബാക്കിയുള്ള 13 പേരുടെ മോചനവും ഇന്ന് തന്നെയുണ്ടാകും.

അതേസമയം, ഇസ്രയേല്‍ ബന്ദികളാക്കിയ ഉറ്റവര്‍ക്കായുള്ള പലസ്തീന്‍ ജനതയുടെ കാത്തിരിപ്പ് തുടരുകയാണ്. 2000 പലസ്തീനികളാണ് ഇസ്രയേല്‍ തടവില്‍ കഴിയുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com