ആ പോസ്റ്റ് പിന്‍വലിച്ചു; ക്രിസ്തുവായി നില്‍ക്കുന്ന സ്വന്തം ചിത്രം ഡിലീറ്റ് ചെയ്ത് ട്രംപ്

തന്നെ ഒരു 'ഡോക്ടറായി' ചിത്രീകരിച്ചിരിക്കുന്നതാണെന്നാണ് കരുതിയത് എന്നായിരുന്നു മറുപടി
ആ പോസ്റ്റ് പിന്‍വലിച്ചു; ക്രിസ്തുവായി നില്‍ക്കുന്ന സ്വന്തം ചിത്രം ഡിലീറ്റ് ചെയ്ത് ട്രംപ്
Published on
Updated on

വിമര്‍ശനങ്ങള്‍ക്കൊടുവില്‍ സ്വയം ക്രിസ്തുവായി ചിത്രീകരിച്ചുള്ള എഐ ചിത്രം പിന്‍വലിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മാര്‍പാപ്പയെ അടക്കം കടന്നാക്രമിച്ചതിനു പിന്നാലെയാണ് ട്രംപ് സ്വയം ക്രിസ്തുവായി ചിത്രീകരിച്ചുള്ള ചിത്രം സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ചത്.

ഞായറാഴ്ച പങ്കുവെച്ച ചിത്രം തിങ്കളാഴ്ച ട്രംപ് പിന്‍വലിച്ചു. വെളുത്ത വസ്ത്രമണിഞ്ഞ് ഒരാളുടെ തലയില്‍ കൈവെച്ച് സൗഖ്യമാക്കുന്ന രംഗമാണ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ചത്. മാര്‍പാപ്പയെ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ദുര്‍ബലനെന്നും വിദേശ നയത്തില്‍ വളരെ മോശമാണെന്നും പരാമര്‍ശിച്ചതിനു പിന്നാലെയായിരുന്നു സ്വയം ക്രിസ്തുവായുള്ള ട്രംപിന്റെ പോസ്റ്റ്.

ആ പോസ്റ്റ് പിന്‍വലിച്ചു; ക്രിസ്തുവായി നില്‍ക്കുന്ന സ്വന്തം ചിത്രം ഡിലീറ്റ് ചെയ്ത് ട്രംപ്
ഹോർമുസ് കടലിടുക്കിൽ ഉപരോധം പ്രാബല്യത്തിൽ വന്നെന്ന് യുഎസ്; യുഎസ് സഖ്യകക്ഷികളുടെ തുറമുഖങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ

മാധ്യമപ്രവര്‍ത്തകരോട് പിന്നീട് സംസാരിക്കവേ ചിത്രം പോസ്റ്റ് ചെയ്തത് താന്‍ തന്നെയാണെന്ന് ട്രംപ് സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാല്‍, തന്നെ ഒരു 'ഡോക്ടറായി' ചിത്രീകരിച്ചിരിക്കുന്നതാണെന്നാണ് കരുതിയത് എന്നായിരുന്നു മറുപടി.

ആ പോസ്റ്റ് പിന്‍വലിച്ചു; ക്രിസ്തുവായി നില്‍ക്കുന്ന സ്വന്തം ചിത്രം ഡിലീറ്റ് ചെയ്ത് ട്രംപ്
ട്രംപിന് കണക്ക് അറിയുമോ? ഉപരോധം തുടര്‍ന്നാല്‍ എണ്ണവില പിടിച്ചാല്‍ കിട്ടില്ലെന്ന് ഇറാന്റെ മുന്നറിയിപ്പ്

യുഎസ് പ്രസിഡന്റിനെ വിമര്‍ശിക്കുന്ന ഒരു മാര്‍പാപ്പയെ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍, ട്രംപുമായി ഒരു വാഗ്വാദത്തിന് ഇല്ലെന്നും യുദ്ധത്തിനെതിരെ ഇനിയും ശബ്ദിക്കുമെന്നുമായിരുന്നു മാര്‍പാപ്പയുടെ പ്രതികരണം.

ആ പോസ്റ്റ് പിന്‍വലിച്ചു; ക്രിസ്തുവായി നില്‍ക്കുന്ന സ്വന്തം ചിത്രം ഡിലീറ്റ് ചെയ്ത് ട്രംപ്
യുദ്ധത്തിനെതിരെ ഇനിയും ശബ്ദമുയര്‍ത്തും; ട്രംപിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മാര്‍പാപ്പ

എന്തായാലും പോപ്പിനെ വിമര്‍ശിച്ചതിനു പിന്നാലെ സ്വയം ക്രിസ്തുവായി ചിത്രീകരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തതില്‍ ട്രംപിനെതിരെ വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സഭാ അധ്യക്ഷന്മാരും വിശ്വാസികളും ട്രംപിനെതിരെ രംഗത്തെത്തി. നാല് ഭാഗത്തു നിന്നും വിമര്‍ശനം ശക്തമായതോടെയാണ് ട്രംപ് പോസ്റ്റ് പിന്‍വലിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com