

ആമസോണ്‍ വെബ് സര്‍വീസസിലെ (എഡബ്ല്യുഎസ്) സാങ്കേതിക തകരാര്‍ കാരണം ആഗോള തലത്തില്‍ നിരവധി പേര്‍ക്ക് ജനപ്രിയ ആപ്പുകള്‍ അടക്കം പണിമുടക്കി. തകരാര്‍ കാരണം 15,000ത്തിലേറെ ഉപയോക്താക്കള്‍ക്കാണ് തടസം നേരിട്ടത്. സര്‍വീസ് പണിമുടക്കിയതായി ആമസോണും സ്ഥിരീകരിച്ചിട്ടുണ്ട്.
സ്‌നാപ്പ് ചാറ്റ്, ഫോര്‍ട്ട്‌നൈറ്റ്, ഫോബ്ലോക്‌സ്, ഡുവോലിംഗോ, റിഗം തുടങ്ങി നിരവധി ആപ്പുകളുടെയും ബാക്ക് എന്‍ഡുകള്‍ ആമസോണ്‍ വെബ് സര്‍വീസാണ് കൈകാര്യം ചെയ്യുന്നത്. അമേരിക്കയില്‍ മാത്രം ഇതിനോടകം ആപ്പുകള്‍ ഉപയോഗിക്കാന്‍ കഴിയാതെയായെന്ന ആറായിരത്തോളം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ഇന്റര്‍നെറ്റിലെ തടസങ്ങള്‍ ട്രാക്ക് ചെയ്യുന്നതിനായി ഉപയോഗിക്കുന്ന ഡൗണ്‍ ഡിറ്റക്ടര്‍ റിപ്പോര്‍ട്ട് ചെയ്തു.
തടസം റിപ്പോര്‍ട്ട് ചെയ്ത് ഏകദേശം രണ്ട് മണിക്കൂറിന് ശേഷം പ്രശ്‌നം പരിഹരിക്കുന്നതിനായുള്ള നടപടികള്‍ തുടര്‍ന്നുവരുന്നതായും ബാധിക്കപ്പെട്ട ചില സേവനങ്ങള്‍ വീണ്ടെടുക്കാനാവുമെന്നാണ് ആദ്യം ലഭിക്കുന്ന സൂചനകള്‍ പ്രകാരം കാണാനാവുന്നതെന്നും ആമസോണ്‍ വെബ് സര്‍വീസസ് അറിയിച്ചു.
നിരവധി കമ്പനി വെബ്‌സൈറ്റുകളുടെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെയും അടക്കം ബാക്ക് എന്‍ഡുകള്‍ ഹോസ്റ്റ് ചെയ്യുന്നത് ആമസോണ്‍ ക്ലൗഡ് വിഭാഗത്തിലാണ്. നോര്‍ത്ത് വെര്‍ജീനിയയിലെ ആമസോണിന്റെ ഒരു ഡാറ്റ സെന്ററിലുണ്ടായ സാങ്കേതിക തകരാറാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമായിരിക്കുന്നത്.
പലര്‍ക്കും ആപ്പുകളില്‍ ലോഗിന്‍ ചെയ്യാന്‍ പോലും സാധിക്കാത്ത സ്ഥിതിയുണ്ടായെന്ന് ലോകത്തിന്റെ വിവിവിധ ഭാഗങ്ങളില്‍ നിന്നും ഉപയോക്താക്കള്‍ റിപ്പോര്‍ട്ട്ി ചെയ്തു. പല വെബ്‌സൈറ്റുകളുടെയും ഹോം പേജുകള്‍ പ്രവര്‍ത്തന രഹിതമാവുകയും ചെയ്തു. ആമസോണ്‍.കോം, പ്രൈം വീഡിയോ, അലെക്‌സ എന്നിവയ്ക്കും റോബ്ലോക്‌സ്, ക്ലാസ് റോയേല്‍, ക്ലാഷ് ഓഫ് ക്ലാന്‍സ് തുടങ്ങിയ ഗെയിമിങ്ങ് ആപ്പുകള്‍ക്കും പ്രശ്‌നം നേരിട്ടു.