റഷ്യയിൽ വീണ്ടും ഭൂചലനം. റിക്ടർ സ്കെയിലിൽ 6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. കഴിഞ്ഞ ദിവസം സുനാമി ഉണ്ടായ സെവറോ കുറിൽസ്ക് മേഖലയിലാണ് ഭൂചലനം. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഈ ആഴ്ച ആദ്യം റഷ്യയിലെ കാംചത്ക ഉപദ്വീപിൽ ഉണ്ടായ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടർന്ന് ജപ്പാന്റെയും റഷ്യയുടെയും തീരപ്രദേശങ്ങളിൽ സുനാമി തിരമാലകൾ ഉണ്ടായതിനെത്തുടർന്ന് മേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിരുന്നു. സുനാമിക്ക് പിന്നാലെ 600 വർഷത്തിന് ശേഷം ക്രാഷെനിന്നിക്കോവ് അഗ്നിപർവ്വതം പൊട്ടിത്തെറിക്കുകയും ചെയ്തിരുന്നു.