ചാനൽ ചർച്ചയ്ക്കിടെ തെറിവിളിയും കൂട്ടത്തല്ലും! മാധ്യമപ്രവർത്തകനും രാഷ്ട്രീയ നേതാവും സ്റ്റുഡിയോയിൽ തമ്മിൽത്തല്ലി; എഡിറ്റ് ചെയ്യാതെ സംപ്രേഷണം ചെയ്ത് അർമേനിയൻ ടിവി!

ഭരണഘടനാ ഭേദഗതികൾക്കെതിരെ പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന നീക്കങ്ങളെക്കുറിച്ചായിരുന്നു ചർച്ച.
TV Debate Turns Into Violent Brawl in Armenia: Journalist and Political Analyst Exchange Punches and Kicks
TV Debate Turns Into Violent Brawl in Armenia: Journalist and Political Analyst Exchange Punches and KicksNews Malayalam 24x7
Published on: 
Updated on: 

അർമേനിയൻ പൊതു ടെലിവിഷൻ ചാനലായ വൺടിവിയുടെ രാഷ്ട്രീയ ചർച്ചാ പരിപാടിക്കിടെ മാധ്യമപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനും തമ്മിലുണ്ടായ രൂക്ഷമായ വാക്കേറ്റം പരസ്യമായ തമ്മില്‍ തല്ലില്‍ കലാശിച്ചു. 'ദ ഗ്രേറ്റ് ഡിബേറ്റ്' എന്ന പരിപാടിയിലാണ് പ്രതിപക്ഷ സഖ്യമായ അർമേനിയ അലയൻസ് സ്ഥാനാർത്ഥിയും മാധ്യമപ്രവർത്തകനുമായ ബോറിസ് മുരാസിയും, പ്രധാനമന്ത്രി നിക്കോൾ പാഷിന്യാന്റെ അനുകൂലിയും രാഷ്ട്രീയ വിശകലന വിദഗ്ധനുമായ ഹരുത്യുനും തമ്മിൽ ചാനൽ ക്യാമറകൾക്ക് മുന്നിൽ തമ്മിൽത്തല്ലിയത്.

ഭരണഘടനാ ഭേദഗതികൾക്കെതിരെ പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന നീക്കങ്ങളെക്കുറിച്ചായിരുന്നു ചർച്ച. ഇതിനിടെ മുൻ പ്രസിഡന്റ് സെർജ് സർഗ്സ്യാനുമായുള്ള മുരാസിയുടെ ബന്ധത്തെക്കുറിച്ച് ഹരുത്യുന്‍ ചോദ്യമുന്നയിക്കുകയും 'പൊളിറ്റിക്കൽ പ്രോസ്റ്റിറ്റ്യൂട്ട്' എന്ന് അധിക്ഷേപിക്കുകയും ചെയ്തതോടെയാണ് രംഗം വഷളായത്. തുടർന്ന് ഇരുവരും കുടുംബാംഗങ്ങളെ ഉൾപ്പെടെ ലക്ഷ്യമിട്ട് അസഭ്യവർഷം നടത്തുകയും പരസ്പരം വെല്ലുവിളിക്കുകയുമായിരുന്നു. പ്രകോപിതനായ മുരാസി കസേരയിൽ നിന്ന് എഴുന്നേറ്റ് ഹരുത്യുന് അരികിലെത്തി ആക്രമിച്ചതോടെ ഇരുവരും പരസ്പരം കഴുത്തിൽ പിടിച്ച് ഇടിക്കുകയും ചവിട്ടുകയും ചെയ്തു.

TV Debate Turns Into Violent Brawl in Armenia: Journalist and Political Analyst Exchange Punches and Kicks
ചാനല്‍ ചര്‍ച്ചയ്ക്കിടയില്‍ കയ്യാങ്കളി; പിന്നാലെ സോഷ്യല്‍മീഡിയയില്‍ പോര്‍ വിളിച്ച് സിപിഐം ബിജെപി അണികള്‍

സ്റ്റുഡിയോയിലെ സംഘര്‍ഷം നിയന്ത്രണാതീതമായതോടെ അവതാരകരായ തതേവ് ഡാനിയേലിയാനും പെട്രോസ് ഘസാരിയാനും സുരക്ഷാ ജീവനക്കാരെ വിളിച്ചുവരുത്തുകയും പ്രൊഡക്ഷൻ സംഘത്തിന്റെ സഹായത്തോടെ ഇരുവരെയും പിടിച്ചുമാറ്റുകയുമായിരുന്നു. ആയിരക്കണക്കിന് പ്രേക്ഷകർ കാണുന്ന പരിപാടിയിൽ ഇത്തരത്തിൽ പെരുമാറുന്നത് പ്രേക്ഷകരോടുള്ള അനാദരവാണെന്ന് അവതാരക തതേവ് ഡാനിയേലിയാൻ ശക്തമായി വിമർശിച്ചു.

അതേസമയം മുൻകൂട്ടി റെക്കോർഡ് ചെയ്ത പരിപാടിയായിട്ടും ഈ അസഭ്യവർഷവും അടിപിടി ദൃശ്യങ്ങളും എഡിറ്റ് ചെയ്ത് മാറ്റാതെ ചാനൽ അതേപടി സംപ്രേഷണം ചെയ്തത് അർമേനിയയിൽ പുതിയ വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്. അക്രമവും അസഭ്യവും പ്രോത്സാഹിപ്പിക്കുന്നത് മാധ്യമധർമ്മത്തിന് നിരക്കാത്തതാണെന്ന് ചൂണ്ടിക്കാട്ടി രാജ്യത്തെ ബ്രോഡ്കാസ്റ്റ് റെഗുലേറ്ററായ ടെലിവിഷൻ ആൻഡ് റേഡിയോ കമ്മീഷൻ ചാനലിനെ രൂക്ഷമായി വിമർശിച്ചു.

എന്നാൽ, പൊതുരംഗത്തുള്ളവർ ക്യാമറയ്ക്ക് മുന്നിൽ എങ്ങനെയാണ് പെരുമാറുന്നതെന്ന സത്യം ജനങ്ങൾ അറിയേണ്ടതുണ്ടെന്നും അതിനാൽ ദൃശ്യങ്ങൾ വെട്ടിമാറ്റാതിരുന്നത് ശരിയായ തീരുമാനമാണെന്നും പബ്ലിക് ബ്രോഡ്കാസ്റ്റർ കൗൺസിൽ ചെയർമാൻ ന്യായീകരിച്ചു.

TV Debate Turns Into Violent Brawl in Armenia: Journalist and Political Analyst Exchange Punches and Kicks
കടും വെട്ട് തുടർന്ന് മെറ്റ; ഇന്ത്യാ സഖ്യ സമരവുമായി ബന്ധപ്പെട്ട് ന്യൂസ് മലയാളം നൽകിയ വാര്‍ത്താ കാര്‍ഡുകള്‍ നീക്കം ചെയ്തു