ലെബനന്‍-സിറിയ അതിര്‍ത്തിയില്‍ ആക്രമണം നടത്തി ഇസ്രയേല്‍; നാല് പേര്‍ കൊല്ലപ്പെട്ടു

ലെബനനിലെ പലസ്തീനിയന്‍ ഇസ്ലാമിക് ജിഹാദ് (പിഐജെ)യെ ആണ് ലക്ഷ്യമിട്ടതെന്ന് ഇസ്രയേല്‍ സൈന്യം എക്‌സില്‍ കുറിച്ചു.
ലെബനന്‍-സിറിയ അതിര്‍ത്തിയില്‍ ആക്രമണം നടത്തി ഇസ്രയേല്‍; നാല് പേര്‍ കൊല്ലപ്പെട്ടു
Published on
Updated on

ലെബനന്‍-സിറിയ അതിര്‍ത്തിയില്‍ ബോംബാക്രമണം നടത്തി ഇസ്രയേല്‍ സൈന്യം. ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടതായി ലെബനീസ് ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ഇസ്രയേല്‍ വ്യോമാക്രമണം ഉണ്ടായതെന്നും പ്രസ്താവനയില്‍ പറയുന്നു.

കൊല്ലപ്പെട്ടവരില്‍ ഒരാള്‍ സിറിയന്‍ പൗരനാണെന്ന് ലെബനണിന്റെ നാഷണല്‍ ന്യൂസ് ഏജന്‍സി പറഞ്ഞു. ആക്രമണം സ്ഥിരീകരിച്ച് ഇസ്രയേലും രംഗത്തെത്തിയിട്ടുണ്ട്.

ലെബനന്‍-സിറിയ അതിര്‍ത്തിയില്‍ ആക്രമണം നടത്തി ഇസ്രയേല്‍; നാല് പേര്‍ കൊല്ലപ്പെട്ടു
'അന്യഗ്രഹ ജീവികളുണ്ട്'; ചര്‍ച്ചയായി ബരാക് ഒബാമയുടെ വാക്കുകള്‍

ലെബനനിലെ പലസ്തീനിയന്‍ ഇസ്ലാമിക് ജിഹാദ് (പിഐജെ)യെ ആണ് ലക്ഷ്യമിട്ടതെന്ന് ഇസ്രയേല്‍ സൈന്യം എക്‌സില്‍ കുറിച്ചു. ലെബനനിലെ മജ്ദാല്‍ അന്‍ജാര്‍ പ്രദേശത്താണ് റെയ്ഡ് നടത്തിയതെന്നും ഇസ്രയേല്‍ സൈന്യം പറഞ്ഞു.

അതേസമയം പിഐജെ ഇക്കാര്യത്തില്‍ പ്രതികരണം നടത്തിയിട്ടില്ല. പലസ്തീന്‍ അതിര്‍ത്തിയിലെ സായുധ സംഘമാണ് പിഐജെ. പലസ്തീന് വേണ്ടി ഹമാസിനൊപ്പം പിഐജെയുമുണ്ട്. ലെബനീസ് സായുധ സംഘമായ ഹിസ്ബുള്ളയുടെ സഖ്യം കൂടിയാണ് പിഐജെ.

ലെബനന്‍-സിറിയ അതിര്‍ത്തിയില്‍ ആക്രമണം നടത്തി ഇസ്രയേല്‍; നാല് പേര്‍ കൊല്ലപ്പെട്ടു
ബംഗ്ലാദേശ് പ്രധാനമന്ത്രിയായി താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞ 17ന് , ചടങ്ങിലേക്ക് മോദിക്ക് ക്ഷണം

ഇസ്രയേലും ഹിസ്ബുള്ളയും 2024 നവംബറില്‍ വെടിനിര്‍ത്തല്‍ കരാറിലെത്തിയിരുന്നെങ്കിലും ഇസ്രയേല്‍ സൈന്യം വെടിയുതിര്‍ക്കുന്നത് തുടര്‍ന്നിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com