ഒമാന്‍ തീരത്ത് ചരക്കുകപ്പലിന് നേരെ ആക്രമണം; ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

കപ്പലിലുണ്ടായിരുന്ന മറ്റ് 13 ഇന്ത്യക്കാരും സുരക്ഷിതരാണെന്നും സര്‍ബാനന്ദ സോനോവാള്‍ അറിയിച്ചു
ഒമാന്‍ തീരത്ത് ചരക്കുകപ്പലിന് നേരെ ആക്രമണം; ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു
Published on: 
Updated on: 

മസ്കറ്റ്: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടെ ഒമാന്‍ തീരത്ത് ചരക്കുകപ്പലിന് നേരെ ആക്രമണം. ആക്രമണത്തിൽ ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു. കപ്പലിലുണ്ടായിരുന്ന മറ്റ് ഇന്ത്യക്കാർ സുരക്ഷിതരെന്ന് കേന്ദ്ര ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാൾ അറിയിച്ചു. ഇന്ത്യൻ പതാകയുള്ള 'എം.എസ്.വി അൽ യൂസുഫി' എന്ന ചരക്ക് കപ്പലിനു നേരെയാണ് ആക്രമണം നടന്നത്. ഗുജറാത്ത് സ്വദേശിയായ നാവികനാണ് കൊല്ലപ്പെട്ടത് എന്നാണ് വിവരം. കപ്പലിലുണ്ടായിരുന്ന മറ്റ് 13 ഇന്ത്യക്കാരും സുരക്ഷിതരാണെന്നും സര്‍ബാനന്ദ സോനോവാള്‍ അറിയിച്ചു.

ഒമാന്‍ തീരത്ത് ചരക്കുകപ്പലിന് നേരെ ആക്രമണം; ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു
15 രൂപയുടെ ടിക്കറ്റിന് 500 രൂപ നൽകി ബാക്കി തുകയായ 485 രൂപ നൽകിയില്ല; 14 മാസം നിയമ പോരാട്ടം നടത്തി കര്‍ണാടക ആര്‍ടിസിക്ക് വന്‍ പണി കൊടുത്ത് യാത്രക്കാരന്‍

രക്ഷപ്പെട്ട 13 പേർക്ക് അടിയന്തര സഹായം ഉറപ്പാക്കുന്നതിനും, അവരെ എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനും കേന്ദ്ര മന്ത്രാലയവും ഒമാനിലെ ഇന്ത്യൻ എംബസിയും അവിടുത്തെ പ്രാദേശിക അധികൃതരുമായി ബന്ധപ്പെട്ടുവരികയാണെന്നും അദ്ദേ​ഹം പറഞ്ഞു. മരിച്ച നാവികൻ്റെ മൃതദേഹം നാട്ടിലെത്തിക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അ​ദ്ദേഹം പറഞ്ഞു.

പുതിയ സംഭവത്തോടെ പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം കുറഞ്ഞത് 23 ആയി. ഇതില്‍ 14 പേര്‍ നാവികരാണെന്ന് ഒക്ടോബര്‍ 28ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ അറിയിച്ചിരുന്നു. അതേസമയം, ഇന്ത്യന്‍ ജീവനക്കാരുള്ള കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ ഇന്ത്യ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.

ഒമാന്‍ തീരത്ത് ചരക്കുകപ്പലിന് നേരെ ആക്രമണം; ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു
നേപ്പാളിൽ ഹെലികോപ്ടറുകൾ കൂട്ടിയിടിച്ച് തകർന്നു, അപകടം ലാൻഡിങ്ങിനിടെ; ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

നാവികരുടെ സുരക്ഷ ഉറപ്പാക്കാന്‍ കൂട്ടായ ശ്രമങ്ങള്‍ വേണമെന്നാണ് ഇന്ത്യയുടെ നിലപാട്. ഒമാന്‍ സമുദ്രപരിധിയില്‍ നേരത്തെയും തിരിച്ചറിയാത്ത ആകാശാക്രമണത്തില്‍ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള കപ്പല്‍ മുങ്ങിയിരുന്നു. അന്നത്തെ സംഭവത്തെ വിദേശകാര്യ മന്ത്രാലയം അംഗീകരിക്കാനാവാത്ത നടപടിയെന്ന് വിശേഷിപ്പിച്ചിരുന്നു.