

ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് വിവാഹതിനായി. കാന്‍ബറയിലെ തന്റെ ഔദ്യോഗിക വസതിയായ ദി ലോഡ്ജിന്റെ പൂന്തോട്ടത്തില്‍ നടന്ന ഒരു സ്വകാര്യ ചടങ്ങിലാണ് 62 കാരനായ അല്‍ബനീസ് വിവാഹിതനായത്. ധനകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന ജോഡി ഹെയ്ഡണാണ് വധു.
ആന്റണി അല്‍ബനീസിന്റെ ദീര്‍ഘകാല പങ്കാളിയാണ് ജോഡി ഹെയ്ഡണ്‍. കഴിഞ്ഞ വര്‍ഷമാണ് ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചത്. അഞ്ച് വര്‍ഷം മുമ്പാണ് ജോഡി ഹെയ്ഡനും ആന്റണി അല്‍ബനീസും പരിചയപ്പെടുന്നത്. 2019 ല്‍ മുന്‍ വിവാഹം വേര്‍പിരിഞ്ഞ അല്‍ബനീസിന് ഒരു മകന്‍ ഉണ്ട്.
അധികാരത്തിലിരിക്കേ വിവാഹിതനാകുന്ന ആദ്യ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയാണ് ആന്റണി അല്‍ബനീസ്. വിവാഹ ചിത്രങ്ങള്‍ അല്‍ബനീസ് തന്റെ സോഷ്യല്‍മീഡിയ പേജില്‍ പങ്കുവെച്ചിട്ടുണ്ട്. അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരുന്നു വിവാഹം.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള ലോക നേതാക്കള്‍ അല്‍ബനീസിനും ഹെയ്ഡനും അഭിനന്ദനങ്ങള്‍ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പ്രണയദിനത്തിലാണ് അല്‍ബനീസ് ഹെയ്ഡനോട് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. ഇനിയുള്ള ജീവിതം പങ്കുവെക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തി എന്നായിരുന്നു ഹെയ്ഡനെ കുറിച്ച് അല്‍ബനീസ് പറഞ്ഞത്.
തിങ്കളാഴ്ച മുതല്‍ അഞ്ച് ദിവസം നവ ദമ്പതികളുടെ ഹണിമൂണ്‍ ആരംഭിക്കും.