'ശുഭയാത്ര'യ്ക്ക് തുടക്കം; ആക്‌സിയം-4 വിക്ഷേപണത്തിൻ്റെ ആദ്യഘട്ടം വിജയം

ഇത് അഭിമാനവും ഭാഗ്യവും സന്തോഷകരമായ നിമിഷവുമാണ്. ശുഭാൻഷുവിൻ്റെ പിതാവായതിൽ സന്തോഷമെന്ന് ശംഭു ദയാൽ ശുക്ല പ്രതികരിച്ചു.
Axiom Mission 4
ആക്‌സിയം-4 വിക്ഷേപണത്തിൻ്റെ ആദ്യഘട്ടം വിജയംSource: x/ SpaceX
Published on

ഇന്ത്യയുടെ ശുഭാൻഷു ശുക്ലയെയും മറ്റ് മൂന്ന് ബഹിരാകാശയാത്രികരെയും വഹിച്ചുകൊണ്ടുള്ള ആക്‌സിയം-4 വിക്ഷേപണത്തിൻ്റെ ആദ്യഘട്ടം വിജയം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും 12.01 ന് പറന്നുയർന്നു.

ഇത് അഭിമാനവും ഭാഗ്യവും സന്തോഷകരമായ നിമിഷവുമാണ്. ശുഭാൻഷുവിൻ്റെ പിതാവായതിൽ സന്തോഷമെന്ന് ശംഭു ദയാൽ ശുക്ല പ്രതികരിച്ചു. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാളെ രാവിലെ 7 ന് ഫാൽക്കൺ 9 പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്യുമെന്നാണ് ലഭ്യമാകുന്ന റിപ്പോർട്ട്.

14 ദിവസത്തെ ദൗത്യത്തിനാണ് സംഘം പോകുന്നത്. 60 ശാസ്ത്രീയ പരീക്ഷണങ്ങളാണ് സംഘം ബഹിരാകാശത്ത് നടത്തുക. അതിൽ ഏഴെണ്ണം ഇന്ത്യൻ ശാസ്ത്രജ്ഞർ നിർദേശിച്ചതാണ്. ആദ്യ വിക്ഷേപണ തീയതിയായ മെയ് 29 ന് പ്രഖ്യാപിച്ചതിനുശേഷം ഏഴ് തവണയാണ് ദൗത്യം മാറ്റിവെച്ചത്.

ശുഭാൻഷു ശുക്ലയുടെ കൂടെ ഹംഗറി, പോളണ്ട് എന്നിവിടങ്ങളിൽ നിന്നുള്ള ബഹിരാകാശ യാത്രികരാണ് ഉള്ളത്. മുൻ നാസ ബഹിരാകാശ യാത്രികയും ആക്സിയം സ്‌പേസിലെ ഹ്യൂമൻ സ്പെയ്സ് മിഷൻ ഡയറക്ടറുമായ പെഗി വിറ്റ്‌സണാണ് ദൗത്യത്തിന് നേതൃത്വം നൽകുന്നത്.

ആക്സിയം സ്പേസ്, നാസ, സ്പേസ് എക്സ്, ഐഎസ്ആ‍ർഒ എന്നിവരുടെ സംയുക്ത പരിശ്രമമാണ് ആക്സിയം -4 ദൗത്യം. മിഷൻ കമാൻഡർ പെഗ്ഗി വിറ്റ്സൺ,മിഷൻ സ്പെഷ്യലിസ്റ്റുകളായ പോളണ്ടിൽ നിന്നുള്ള സ്ലാവോസ് ഉസ്നാൻസ്കി വിസ്നിയേവ്സ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കപു എന്നിവരാണ് സംഘത്തിലുള്ളവർ.

പൈലറ്റിന്റെ റോളാണ് ശുഭാൻഷു ശുക്ലയ്‌ക്ക് ഉള്ളത്. കൃഷി, ഭക്ഷണം, ജീവശാസ്ത്രം എന്നീ മേഖലകളിൽ ശുഭാൻഷു ശുക്ല ഏഴ് പരീക്ഷണങ്ങൾ നടത്തും. ഇന്ത്യൻ സമയം വ്യാഴാഴ്ച വൈകിട്ട് 4.30ന് ആക്സിയം 4 രാജ്യാന്തര ബഹിരാകാശനിലയത്തിലെത്തും. യാത്രയ്ക്കായി 550 കോടി രൂപയാണ് ഇന്ത്യ ചെലവാക്കിയത്.

ദൗത്യത്തിൻ്റെ ആദ്യ വിക്ഷേപണ തീയതി മെയ് 29 നായിരുന്നു നിശ്ചയിച്ചിരുന്നത്. പ്രതികൂല കാലാവസ്ഥ കാരണം ജൂൺ 8 ലേക്ക് ദൗത്യം മാറ്റിവെച്ചു. പിന്നീട് ഫാൽക്കൺ -9 റോക്കറ്റിന്റെ ബൂസ്റ്ററിലെ ദ്രാവക ഓക്സിജൻ ചോർച്ചയെത്തുടർന്ന് തീയതി ജൂൺ 10 നും ജൂൺ 11 നും മാറ്റുകയായിരുന്നു. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ജൂൺ 19ന് വിക്ഷേപണം നിശ്ചയിച്ചിരുന്നു. പീന്നീട് ദാത്യം വിണ്ടും മാറ്റുകയായിരുന്നു. ഏഴ് തവണ മാറ്റിയതിന് ശേഷമാണ് ഇന്ന് ആക്സിയം4ൻ്റെ ആദ്യഘട്ടം വിജയകരമായി പൂർത്തിയാക്കിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com