

കാഠ്മണ്ഡു: നേപ്പാള്‍ പ്രധാനമന്ത്രിയായി ബലേന്ദ്ര ഷാ സത്യപ്രതിജ്ഞ ചെയ്തു. രാമ നവമി ദിവസം 12.34ന് മുഹൂർത്തം നിശ്ചയിച്ചായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിച്ചത്. 15 അംഗ മന്ത്രിസഭയുടെയും സത്യപ്രതിജ്ഞ ഇന്ന് നടന്നു.
മാർച്ച് 5ന് നടന്ന തെരഞ്ഞെടുപ്പില്‍ ബലേന്‍ ഷായുടെ രാഷ്ട്രീയ സ്വതന്ത്ര പാർട്ടി വിജയിച്ചത് മൂന്നില്‍ രണ്ട് സീറ്റുകളുടെ വന്‍ ഭൂരിപക്ഷവുമായി ആയിരുന്നു.
നേപ്പാൾ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ റാപ്പറും രാഷ്ട്രീയ നേതാവുമായ ബലേന്ദ്ര ഷാ രൂപീകരിച്ച രാഷ്ട്രീയ സ്വതന്ത്ര പാർട്ടി (ആർഎസ്‌പി) മികച്ച വിജയം നേടിയിരുന്നു. ജെൻ സി പ്രക്ഷോഭത്തിന് ശേഷം നടന്ന ആദ്യ പൊതു തെരഞ്ഞെടുപ്പിലാണ് ആർഎസ്‌പി രാജ്യത്തെ വൻകിട പാർട്ടികളെയെല്ലാം അട്ടിമറിച്ചത്.