ഇസ്രയേലില്‍ നെതന്യാഹു തന്നെ? ലികുഡ് പാര്‍ട്ടിക്ക് മുന്നേറ്റം

ഇസ്രയേല്‍ പാര്‍ലമെന്റായ ക്‌നെസറ്റില്‍ ഭൂരിപക്ഷത്തിന് വേണ്ട 61 സീറ്റുകള്‍ ഇരുകക്ഷികള്‍ക്കും നേടാനായില്ലെങ്കില്‍ തൂക്കുസഭയ്ക്കുള്ള സാധ്യതയാണ് കാണുന്നത്.
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുSource: X. Prime Minister of Israel
Published on: 
Updated on: 

ടെല്‍ അവീവ്: ഇസ്രയേല്‍ പൊതു തെരഞ്ഞെടുപ്പില്‍ പകുതിയിലധികം വോട്ടുകള്‍ എണ്ണികഴിയുമ്പോള്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടി നയിക്കുന്ന വലതുപക്ഷ സഖ്യത്തിന് മുന്നേറ്റം. മുന്‍ സൈനിക മേധാവി ഗാദി ഐസെന്‍കോട്ടിന്റെ യാഷര്‍ പാര്‍ട്ടി രണ്ടാമത് തുടരുകയാണ്. ഇസ്രയേല്‍ പാര്‍ലമെന്റായ ക്‌നെസറ്റില്‍ ഭൂരിപക്ഷത്തിന് വേണ്ട 61 സീറ്റുകള്‍ ഇരുകക്ഷികള്‍ക്കും നേടാനായില്ലെങ്കില്‍ തൂക്കുസഭയ്ക്കുള്ള സാധ്യതയാണ് കാണുന്നത്. ഈ ഘട്ടത്തില്‍ 16 സീറ്റുകളുമായി മുന്നേറുന്ന അറബ് പാര്‍ട്ടികളുടെ നിലപാട് നിര്‍ണ്ണായകമാകും.

120 അംഗ ഇസ്രയേല്‍ പാര്‍ലമെന്റായ ക്‌നെസറ്റിലേക്ക് നടന്ന പൊതുതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കെ, പ്രധാനമന്ത്രി ബെഞ്ജമിന്‍ നെതന്യാഹൂവിന്റെ സഖ്യം നേരിയ മുന്‍തൂക്കം തുടരുകയാണ്. എക്‌സിറ്റ് പോളുകള്‍ തൂക്കുസഭ പ്രവചിച്ച തെരഞ്ഞെടുപ്പില്‍ വലതുസഖ്യത്തിന് 52 സീറ്റുകള്‍ വരെയും , മുന്‍ സൈനിക മേധാവി ഗാദി ഐസെന്‍കോട്ടിന്റെ പ്രതിപക്ഷ സഖ്യത്തിന് 50 സീറ്റുകള്‍ വരെയും ലഭിക്കുമെന്നാണ് കണക്കൂകൂട്ടല്‍. അങ്ങനെ വന്നാല്‍ 19 സീറ്റുകളില്‍ വരെ പ്രതീക്ഷയുള്ള അറബ് പാര്‍ട്ടികളുടെ നിലപാട് നിര്‍ണ്ണായകമാകും. അതേസമയം, പ്രാരംഭ ഫലസൂചനകള്‍ നെതന്യാഹൂ നയിക്കുന്ന സഖ്യം ഭരണത്തില്‍തുടരാനുള്ള സാധ്യതകളിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഇതിനിടെ തന്റെ പിന്തുണകൊണ്ടാണ് നെതന്യാഹൂ തോല്‍വിയില്‍ നിന്ന് കരകയറിയതെന്ന അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി.

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു
'ഞങ്ങൾ നിങ്ങളെ തെറ്റിദ്ധരിപ്പിച്ചു, മാപ്പ്'; 15 കൊല്ലം ഭരിച്ച ഭരണാധികാരിയെ വീഴ്ത്തി വിദ്യാർത്ഥികൾ അധികാരത്തിലേക്ക്; ലൈവായി ജനങ്ങളോട് മാപ്പുപറഞ്ഞ് സെർബിയൻ സർക്കാർ ടെലിവിഷൻ

വോട്ടെണ്ണല്‍ പുരോഗമിക്കെ, ജെറുസലേമില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത ഇസ്രയേല്‍ പ്രധാനമന്ത്രി, വലതുസഖ്യ സര്‍ക്കാരിനായി ആഹ്വാനം ചെയ്തു. അമേരിക്കയുടെ പിന്തുണയോടെ ഇറാന്‍ ഭീഷണി അവസാനിപ്പിക്കാനുള്ള സുവര്‍ണാവസരമാണ് രാജ്യത്തിന് മുന്നിലുള്ളതെന്ന് നെതന്യാഹു പറഞ്ഞു. അറബ് പാര്‍ട്ടികളെ ഭരണത്തില്‍ എത്തിക്കുന്നത് ചരിത്രപരമായ മണ്ടത്തരമാകുമെന്നും നെതന്യാഹൂ പ്രതിപക്ഷ സഖ്യ സാധ്യതകളില്‍ പ്രതികരിച്ചു.

നിര്‍ണായക തെരഞ്ഞെടുപ്പില്‍ ജനം വാശിയോടെ വോട്ടുചെയ്തപ്പോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ പോളിംഗ് ആണ് ഇത്തവണ രേഖപ്പെടുത്തിയത്. ഔദ്യോഗിക കണക്കനുസരിച്ച് 77 ശതമാനത്തിലേറെയാണ് പോളിംഗ്. ഇസ്രയേല്‍ പൗരത്വമുള്ള, പലസ്തീന്‍ വംശജരായ അറബ് ന്യൂനപക്ഷത്തിന്റെ വര്‍ധിച്ച പങ്കാളിത്തമാണ് പോളിംഗ് ഉയരുന്നതിന്റെ കാരണങ്ങളിലൊന്ന്. സൈനിക വോട്ടുകളില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 6.2 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. രാജ്യത്താകെ 73 ലക്ഷത്തിലധികം വോട്ടര്‍മാരാണുള്ളത്.\

News Malayalam 24x7
newsmalayalam.com