കേവല ഭൂരിപക്ഷം നേടാനാവാതെ കക്ഷികള്‍; ഇസ്രയേല്‍ തെരഞ്ഞെടുപ്പ് അറബ് പാര്‍ട്ടികള്‍ അട്ടിമറിച്ചെന്ന് നെതന്യാഹു

പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടി നയിക്കുന്ന സഖ്യം 53 സീറ്റുകളിലാണ് നിലവിൽ മുന്നേറുന്നത്.
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുSource: Screen Grab X/ Benjamin Netanyahu
Published on: 
Updated on: 

ടെല്‍ അവീവ്: ഇസ്രയേല്‍ പൊതുതെരഞ്ഞെടുപ്പില്‍ 90 ശതമാനത്തോളം വോട്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍, വ്യക്തമായ ഭൂരിപക്ഷം ഇല്ലാതെ ഭരണ-പ്രതിപക്ഷ കക്ഷികള്‍. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടി നയിക്കുന്ന സഖ്യം 53 സീറ്റുകളിലാണ് നിലവിൽ മുന്നേറുന്നത്.

ഗാദി ഐസന്‍കോട്ട് നയിക്കുന്ന പ്രതിപക്ഷ സഖ്യം 48 സീറ്റുകളില്‍ മുന്നേറുമ്പോള്‍ അറബ് പാര്‍ട്ടികള്‍ക്ക് 19 സീറ്റുകളിലാണ് മുന്‍തൂക്കം. എന്നാല്‍ അറബ് പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന ആരോപണവുമായി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തി.

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു
"നെതന്യാഹുവിനൊപ്പമല്ല , അറബ് പാര്‍ട്ടികൾക്കും പിന്തുണയില്ല"; പ്രതിപക്ഷ സഖ്യകക്ഷികളുമായുള്ള ബന്ധം വിഛേദിച്ച് അവിഗ്‌ദോര്‍ ലിബര്‍മാന്, ലക്ഷ്യമെന്ത്?

എന്നാല്‍ അത് തോറ്റവരുടെ രോദനമാണെന്ന് അറബ് പാര്‍ട്ടി നേതാവ് അഹ്‌മദ് തിബി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ഒരു ക്രമക്കേടും നടന്നിട്ടില്ലെന്നും ചിലര്‍ അറബ് പാര്‍ട്ടികള്‍ക്ക് ലഭിച്ച വോട്ടുകളുടെ സാധുതയെ ചോദ്യം ചെയ്യാന്‍ ശ്രമിക്കുകയാണെന്നും തിബി പറഞ്ഞു.

അതേസമയം ഇരുപാര്‍ട്ടികള്‍ക്കും കേവലഭൂരിപക്ഷം കടക്കാനായില്ലെങ്കില്‍ അറബ് പാര്‍ട്ടികളുടെ സഹായം തേടേണ്ടി വരും. ഗാസയില്‍ നടക്കുന്ന ആക്രണണങ്ങള്‍ അടക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ലികുഡ് പാര്‍ട്ടിയെ അറബ് സഖ്യം പിന്തുണയ്ക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

ഒരു തരത്തിലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കാത്ത സാഹചര്യമുണ്ടായാല്‍ വീണ്ടും ഒരു തെരഞ്ഞെടുപ്പിലേക്കും രാജ്യത്തിന് കടക്കേണ്ടി വരും.

News Malayalam 24x7
newsmalayalam.com