ബോളിവീയയില്‍ പണം നിറച്ചെത്തിയ കാർഗോ വിമാനം തകർന്ന് 15 പേർക്ക് ദാരുണാന്ത്യം; വാരിക്കൂട്ടി ജനക്കൂട്ടം, ഒടുവിൽ ട്വിസ്റ്റ്!

മുപ്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.
Bolivia Flight crash
Published on
Updated on

ലാ പാസ്: ബോളിവീയയില്‍ ഞെട്ടിക്കുന്ന വിമാന ദുരന്തത്തിൽ 15 പേർക്ക് ദാരുണാന്ത്യം. കേന്ദ്ര ബാങ്കില്‍ നിന്ന് പണം കൊണ്ടുപോയ ബോളിവീയൻ വ്യോമസേനയുടെ കാർഗോ വിമാനമാണ് ഹൈവേയോട് ചേർന്ന് തകർന്നുവീണത്. മുപ്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.

ഹെർക്കുലീസ് സി 130 എന്ന ചരക്ക് നീക്കത്തിന് ഉപയോഗിക്കുന്ന കാർഗോ വിമാനമാണ് സാൻ്റാ ക്രൂസിലെ കേന്ദ്ര ബാങ്കിൽ നിന്ന് പണം കൊണ്ടുപോകവെ അപകടത്തിൽപ്പെട്ടത്. തലസ്ഥാനമായ ലാ പാസിന് സമീപമുള്ള എൽ ആൾട്ടോ വിമാനത്താവളത്തിൽ ഇറക്കാൻ ശ്രമിക്കവെയാണ് അപകടം ഉണ്ടായതെന്ന് പ്രതിരോധ മന്ത്രി മാഴ്സലോ സലിനാസ് പറഞ്ഞു. ഹൈവേയിലെ കാറുകളിൽ ഉണ്ടായിരുന്നവരും അപകടത്തിൽപ്പെട്ടതായി സംശയമുണ്ട്.

Bolivia Flight crash
ഇറാനുമായുള്ള ആണവ ചർച്ചകളിൽ തൃപ്തനാകാതെ ട്രംപ്; സൗദിയിലെ യുഎസ് വ്യോമതാവളത്തില്‍ യുദ്ധ മുന്നൊരുക്കം

അതേസമയം, വിമാനത്തില്‍ നിന്ന് തെറിച്ചുവീണ നോട്ടുകെട്ടുകള്‍ക്കായി ഇരച്ചെത്തിയ ജനക്കൂട്ടം തിരക്കു കൂട്ടുന്നതിൻ്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. എന്നാൽ സീരിയൽ നമ്പറുകൾ പതിപ്പിക്കാത്ത നോട്ടുകൾക്ക് കൈമാറ്റത്തിന് യോഗ്യമല്ലെന്ന് കേന്ദ്ര ബാങ്ക് പ്രസിഡൻ്റ് ഡേവിഡ് എസ്‌പിനോസ പറഞ്ഞു.

Bolivia Flight crash
"ക്ഷമയുടെ പരിധി കടന്നു", അഫ്ഗാനിസ്ഥാനോട് തുറന്ന യുദ്ധം പ്രഖ്യാപിച്ച് പാകിസ്ഥാൻ; കാബൂളില്‍ പാക് ആക്രമണം

Related Stories

No stories found.
News Malayalam 24x7
newsmalayalam.com