ലാറ്റിന്‍ അമേരിക്കയിലെ ഇടത് കാറ്റ് അടങ്ങിയിട്ടില്ല; ബ്രസീലിൽ ലുല ഡ സില്‍വയ്ക്ക് ചരിത്ര വിജയം

ആദ്യഘട്ട വോട്ടെടുപ്പില്‍ തീവ്ര വലത് സ്ഥാനാര്‍ഥി ഫ്‌ലാവിയോ ബോള്‍സോനാരോയോട് പിന്നിലായ ശേഷമാണ് ലുല ഡി സില്‍വയുടെ വമ്പന്‍ തിരിച്ചുവരവ്
ലാറ്റിന്‍ അമേരിക്കയിലെ ഇടത് കാറ്റ് അടങ്ങിയിട്ടില്ല; ബ്രസീലിൽ ലുല ഡ സില്‍വയ്ക്ക് ചരിത്ര വിജയം
Published on: 
Updated on: 

ബ്രസീല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടത്പക്ഷത്തിന് ജയം. ലുലാ ഡ സില്‍വാ വീണ്ടും ബ്രസില്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ആദ്യഘട്ട വോട്ടെടുപ്പില്‍ തീവ്ര വലത് സ്ഥാനാര്‍ഥി ഫ്‌ലാവിയോ ബോള്‍സോനാരോയോട് പിന്നിലായ ശേഷമാണ് ലുല ഡ സില്‍വയുടെ വമ്പന്‍ തിരിച്ചുവരവ്.

നാലാം തവണയാണ് ലുല ബ്രസീല്‍ പ്രസിഡന്റാകുന്നത്. ലാറ്റിന്‍ അമേരിക്കയിലെ ഇടതുപക്ഷത്തിന്റെ മുഖമാണ് ലുല ഡ സില്‍വ. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കടുത്ത വിമര്‍ശകന്‍ കൂടിയാണ്. വോട്ടെടുപ്പിന്റെ ആദ്യഘട്ടത്തില്‍ തീവ്ര വലത് സ്ഥാനാര്‍ഥിയായ ഫ്‌ലാവിയോ ബോള്‍സാരോയോട് പിന്നിലായത് വലിയ വാര്‍ത്തയായിരുന്നു. മുന്‍ വലതുപക്ഷ പ്രസിഡന്റ് ജെയര്‍ ബോള്‍സനാരോയുടെ മകനാണ് ഫ്‌ലാവിയോ.

ലാറ്റിന്‍ അമേരിക്കയിലെ ഇടത് കാറ്റ് അടങ്ങിയിട്ടില്ല; ബ്രസീലിൽ ലുല ഡ സില്‍വയ്ക്ക് ചരിത്ര വിജയം
ലാറ്റിനമേരിക്കയില്‍ ഇടത് കാറ്റ് അവസാനിക്കുന്നോ?: ബ്രസീല്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ ഒന്നാംഘട്ടത്തില്‍ ലുല പിന്നില്‍; വലതുപക്ഷ മുന്നേറ്റം

സുപ്പീരിയര്‍ ഇലക്ടറല്‍ കോര്‍ട്ടിന്റെ കണക്കുകള്‍ പ്രകാരം, ബോള്‍സാനാരോ 48.2 ശതമാനം വോട്ടും ലുല 51.8 ശതമാനം വോട്ടും നേടി.

തോല്‍വി അംഗീകരിക്കാതെ ബോള്‍സോനാരോ

തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്നും ഫലം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഫ്‌ലാവിയോ ബോള്‍സോനാരോ രംഗത്തെത്തിയിട്ടുണ്ട്. വോട്ടിങ് സമയം നീട്ടിയ നടപടി അഭൂതപൂര്‍വ്വമാണെന്ന് വിശേഷിപ്പിച്ച ബോള്‍സോനാരോ, തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാന്‍ കഴിയില്ലെന്നും അത് അസാധുവാക്കണമെന്നും ആവശ്യപ്പെട്ടു.

ആവേശത്തില്‍ ലുല അനുയായികള്‍

ബ്രസീല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജയം സ്ഥിരീകരിച്ചതിന് പിന്നാലെ, പ്രഥമ വനിത റൊസാഞ്ചല ഡ സില്‍വയ്ക്കും സഖ്യകകക്ഷികള്‍ക്കും ഒപ്പം വിജയം ആഘോഷിക്കുന്ന ലുലയുടെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. വിജയം ആഘോഷിക്കാന്‍ നൂറുകണക്കിന് അനുയായികള്‍ സാവോപോളയിലെ പ്രധാന തെരുവില്‍ എത്തിയിരുന്നു.

ബ്രസീല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്

ആദ്യഘട്ടത്തില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടര്‍ന്ന് ഒക്ടോബര്‍ 25-ന് നടക്കുന്ന നിര്‍ണായകമായ രണ്ടാം ഘട്ടത്തിലേക്ക് (റണ്‍-ഓഫ്) കടക്കുകയായിരുന്നു. എക്‌സിറ്റ് പോള്‍ സര്‍വേ ഫലങ്ങള്‍ ലുലയ്ക്ക് അനുകൂലമായിരുന്നെങ്കിലും ബോള്‍സോനാരോയുടെ അപ്രതീക്ഷിത മുന്നേറ്റം അന്താരാഷ്ട്ര തലത്തില്‍ തന്നെ വലിയ മാധ്യമശ്രദ്ധ നേടിയിരുന്നു. ഫ്‌ലാവിയോ ബോള്‍സൊനാരോ 47 ശതമാനത്തിലധികം വോട്ടുകള്‍ നേടിയപ്പോള്‍, ലുലയ്ക്ക് 45 ശതമാനത്തിനടുത്ത് വോട്ടുകള്‍ നേടാനേ സാധിച്ചിരുന്നുള്ളൂ.

ലുലയുടെ ഭരണകാലം അവസാനിക്കാന്‍ പോകുകയാണെന്നായിരുന്നു വോട്ടെടുപ്പിന് ശേഷം ഫ്‌ലാവിയോ ബോള്‍സൊനാരോയുടെ പ്രതികരണം.

News Malayalam 24x7
newsmalayalam.com