ബെർലിൻ: ചെറി ബ്ലോസത്താൽ വർണ വിസ്മയം തീർത്ത് ജർമനിയിലെ തെരുവോരങ്ങൾ. വസന്തകാലത്തിൻ്റെ വരവറിയിച്ചാണ് വിനോദസഞ്ചാരികൾക്ക് ചെറി ബ്ലോസം കാഴ്ചയുടെ വിരുന്നൊരുക്കുകയാണ്. പിങ്ക് നിറത്തിലുള്ള പൂക്കളാൽ നിറഞ്ഞ ചെറി മരം സന്ദർശകരുടെ മനംമയക്കുന്ന കാഴ്ചയാണ്. ഏകദേശം 300-ഓളം ചെറി മരങ്ങളാണ് നഗരത്തിലെ തെരുവുകളിൽ ഉള്ളത്.
ജപ്പാനിലെ പ്രശസ്തമായ ചെറി ബ്ലോസത്തോട് സാമ്യമുള്ള ഈ വസന്തം ആസ്വദിക്കാൻ ഓരോ വർഷവും നിരവധി ആളുകളാണ് റൈൻ വാലി നഗരത്തിലേക്ക് ഒഴുകിയെത്തുന്നത് . സന്ദർശകരുടെ സുരക്ഷ കണക്കിലെടുത്ത് നഗരത്തിൻ്റെ ചില ഭാഗങ്ങളിൽ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട് .
1986-ലാണ് ജർമനിയിലെ ബോണിൽ ആദ്യമായി ചെറി മരങ്ങൾ നട്ടുപിടിപ്പിച്ചത്. പിന്നീട് വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രമായി നഗരം മാറി. ഏകദേശം രണ്ടാഴ്ചയോളം ഈ പൂക്കൾ ഇങ്ങനെ പൂത്തുനിൽക്കും. ജർമനിയിലെ തണുപ്പും പൂക്കളുടെ വളർച്ച്ക്ക് അനുകൂലമാണ്.