ആണവ വിവരങ്ങള്‍ യുഎസിന് ചോര്‍ത്തി നല്‍കി; ഷി ജിന്‍പിങ്ങിന്റെ വിശ്വസ്തനെതിരെ അന്വേഷണം

സ്ഥാനക്കയറ്റങ്ങള്‍ക്കായി വന്‍തോതില്‍ കൈക്കൂലി വാങ്ങിയെന്നും ആരോപണമുണ്ട്
ആണവ വിവരങ്ങള്‍ യുഎസിന് ചോര്‍ത്തി നല്‍കി; ഷി ജിന്‍പിങ്ങിന്റെ വിശ്വസ്തനെതിരെ അന്വേഷണം
Image: X
Published on
Updated on

ചൈനയിലെ സൈനിക ഉപമേധാവിക്കെതിരെ ഗുരുതര ആരോപണങ്ങള്‍. പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ വിശ്വസ്തനും അടുപ്പക്കാരനമായി അറിയപ്പെടുന്ന യാങ് യോക്‌സിയക്കെതിരെയാണ് ആരോപണങ്ങള്‍. ചൈനയുടെ സെന്‍ട്രല്‍ മിലിട്ടറി കമ്മീഷന്‍ (സിഎംസി) ന്റെ ജോയിന്റ് വൈസ് ചെയര്‍പേഴ്‌സണ്‍ ആണ് യോക്‌സിയ.

സൈനിക കമാന്‍ഡ് ഘടനയില്‍ ഷിക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തുള്ളയാള്‍ കൂടിയായ യാങ് യോക്‌സിയക്കെതിരെ ചൈനീസ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. യോക്‌സിയക്കു പുറമെ, സിഎംസിയിലെ ചീഫ് ഓഫ് സ്റ്റാഫ് ആയ ലിയൂ ഷെന്‍ലിക്കെതിരേയും ചൈനീസ് ആഭ്യന്തര വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ആണവ വിവരങ്ങള്‍ യുഎസിന് ചോര്‍ത്തി നല്‍കി; ഷി ജിന്‍പിങ്ങിന്റെ വിശ്വസ്തനെതിരെ അന്വേഷണം
പാകിസ്ഥാന് കനത്ത തിരിച്ചടി, സുപ്രധാന കരാറില്‍ നിന്ന് പിന്മാറി യുഎഇ; നീക്കത്തിന് പിന്നില്‍ ഭരണാധികാരിയുടെ ഇന്ത്യാ സന്ദര്‍ശനം

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും സിഎംസിയുടെയും വിശ്വാസത്തെയും പ്രതീക്ഷകളെയും ഗുരുതരമായി വഞ്ചിച്ചുവെന്നാണ് യോക്‌സിയക്കെതിരെ സൈനിക പത്രമായ ലിബറേഷന്‍ ആര്‍മി ഡെയിലി മുഖപ്രസംഗത്തില്‍ പറഞ്ഞത്. കൂടാതെ, സൈന്യത്തിനു മേലുള്ള പാര്‍ട്ടിയുടെ സമ്പൂര്‍ണ്ണ നേതൃത്വത്തെയും പാര്‍ട്ടിയുടെ ഭരണ അടിത്തറയെയും ദുര്‍ബലപ്പെടുത്തി രാഷ്ട്രീയ അഴിമതി പ്രശ്‌നങ്ങള്‍ വളര്‍ത്തിയെന്നും മുഖപ്രസംഗത്തില്‍ ആരോപിച്ചിട്ടുണ്ട്.

രാജ്യത്തിന്റെ ആണവ വിവരങ്ങള്‍ അടക്കം യോക്‌സിയ യുഎസിന് ചോര്‍ത്തി നല്‍കിയെന്നാണ് ദി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്ഥാനക്കയറ്റങ്ങള്‍ക്കായി വന്‍തോതില്‍ കൈക്കൂലി വാങ്ങിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആണവ വിവരങ്ങള്‍ യുഎസിന് ചോര്‍ത്തി നല്‍കി; ഷി ജിന്‍പിങ്ങിന്റെ വിശ്വസ്തനെതിരെ അന്വേഷണം
കാനഡ പ്രധാനമന്ത്രി ഇന്ത്യയിലേക്ക്; മാര്‍ച്ചിലെ സന്ദര്‍ശനത്തില്‍ ഒപ്പുവെക്കുക നിര്‍ണായക കരാറുകളില്‍

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗം കൂടിയാണ് യോക്‌സിയ. 75 കാരനായ യോക്‌സിയയെ വിരമിക്കല്‍ പ്രായം കഴിഞ്ഞിട്ടും ഷി ജിന്‍പിങ് സൈനിക നേതൃത്വത്തില്‍ നിലനിര്‍ത്തുകയായിരുന്നു.

ചൈനയുടെ ആണവായുധ പദ്ധതിയുടെ പ്രധാന സാങ്കേതിക വിവരങ്ങള്‍ അമേരിക്കയ്ക്ക് ചോര്‍ത്തി നല്‍കിയെന്നതാണ് യോക്‌സിയക്കെതിരായ പ്രധാന ആരോപണം. രാഷ്ട്രീയ സംഘങ്ങള്‍ രൂപീകരിക്കുക, കേന്ദ്ര സൈനിക കമ്മീഷനിലെ അധികാര ദുര്‍വിനിയോഗം അടക്കമുള്ള ആരോപണങ്ങളുമുണ്ട്.

ചൈനയിലെ സൈനിക സംവിധാനുള്ളിലെ അഴിമതിക്കെതിരായ നടപടിയുടെ ഭാഗമായാണ് യോക്‌സിയക്കെതിരായ അന്വേഷണം എന്നാള്‍ വാള്‍സ്ട്രീറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ പ്രതിരോധ മന്ത്രി ലി ഷാങ്ഫുവുമായും യോക്‌സിയക്ക് ബന്ധമുണ്ടെന്നാണ് കണ്ടെത്തല്‍.

അതേസമയം, ആണവ വിവരങ്ങള്‍ ചോര്‍ത്തിയെന്നതില്‍ ചൈനീസ് സര്‍ക്കാരില്‍ നിന്ന് ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com