കോംഗോയില്‍ എബോള വ്യാപനം; 31 പേര്‍ മരണപ്പെട്ടതായി ലോകാരോഗ്യ സംഘടന

സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഉള്‍പ്പെടെ വാക്‌സിനേഷന്‍ നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്.
ഗോമയിയിലെ എബോള ചികിത്സാ കേന്ദ്രത്തില്‍ ചികിത്സാ പവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍
ഗോമയിയിലെ എബോള ചികിത്സാ കേന്ദ്രത്തില്‍ ചികിത്സാ പവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍Source: Reuters
Published on

കോംഗോയില്‍ ഈ മാസം എബോള ബാധിച്ച് 31 പേര്‍ മരണമടഞ്ഞതായി ലോകാരോഗ്യ സംഘടന. മൂന്ന് വര്‍ഷത്തിന് ശേഷം കോംഗോയില്‍ ഉണ്ടായ മഹാമാരിയില്‍ സ്ഥിരീകരിച്ചതും സാധ്യതകളുള്ളതും ആയ കേസുകള്‍ ഉണ്ടെന്ന് 48 ഓളം കേസുകള്‍ ഉണ്ടെന്ന് ലോകാരോഗ്യ സംഘടനാ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കഴിഞ്ഞയാഴ്ച രണ്ട് ജില്ലകളില്‍ മാത്രമാണ് എബോള കേസുകള്‍ സ്ഥിരീകരിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ നാല് ജില്ലകളിലായി വര്‍ധിച്ചെന്ന് ദ ആഫ്രിക സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രവന്‍ഷനും വ്യക്തമാക്കി. ബുലാപേ എന്ന ടൗണിലാണ് രണ്ടാഴ്ചമുമ്പ് ആദ്യത്തെ കേസ് റിപ്പോര്‍ട്ട് ചെയ്തത്.

എബോള പടര്‍ന്നു പിടിക്കുന്നതുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെന്നും സര്‍ക്കാരിന് സഹായിക്കുന്നതിന്റെ ഭാഗമായി 14 ടണ്‍ അവശ്യ മെഡിക്കല്‍ ഉപകരണങ്ങളും മറ്റു വിതരണങ്ങളും നല്‍കിയെന്നും 48ഓളം വിദഗ്ധരെ വിന്യസിച്ചിട്ടുണ്ടെന്നും ടെഡ്രോസ് അഥനം പറഞ്ഞു.

ഗോമയിയിലെ എബോള ചികിത്സാ കേന്ദ്രത്തില്‍ ചികിത്സാ പവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍
തകര്‍ത്തു കഴിഞ്ഞു... ഇനി നിര്‍മാണം തുടങ്ങാം; ഗാസ ഒരു 'റിയല്‍ എസ്റ്റേറ്റ് ബൊണാന്‍സ'യെന്ന് ഇസ്രയേല്‍ ധനകാര്യമന്ത്രി

'18 ബെഡുകളുള്ള എബോള ചികിത്സാ കേന്ദ്രം തയ്യാറാക്കാന്‍ ഞങ്ങള്‍ സഹായിച്ചിട്ടുണ്ട്. ഇതില്‍ 16 പേര്‍ നിലവില്‍ ചികിത്സയിലാണ്,' ടെഡ്രോസ് മാധ്യമങ്ങളോട് പറഞ്ഞു.

സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ക്കും സാധ്യതാ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഉള്‍പ്പെടെ വാക്‌സിനേഷന്‍ നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. 900 പേരുടെ സമ്പര്‍ക്കപ്പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. ആദ്യം റിപ്പോര്‍ട്ട് ചെയ്ത രണ്ട് പേര്‍ ഭേദമായി ആശുപത്രി വിട്ടുവെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

1970 കളില്‍ ആഫ്രിക്കയിലാണ് ആദ്യ എബോള കേസ് റിപ്പോര്‍ട്ട് ചെയ്തത്. പഴം തീനി വവ്വാലുകളില്‍ നിന്നോ മറ്റു മൃഗങ്ങളില്‍ നിന്നോ ഒക്കെയാണ് എബോള പ്രധാനമായും പടര്‍ന്നു പിടിക്കുക.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com