ഖമനേയിയുടെ വിലാപയാത്രയില്‍ കണ്ണീരണിഞ്ഞ് ഇറാന്‍; ടെഹ്‌റാനിലെ തെരുവോരങ്ങളില്‍ തടിച്ചുകൂടിയത് ലക്ഷങ്ങള്‍

ഇറാന്റെ ഉന്നത നേതാക്കള്‍ ഖമനേയിയുടെ വിലാപയാത്രയില്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ മകനും നിലവിലെ പരമോന്നത നേതാവുമായ മുജ്തബയുടെ അസാന്നിധ്യം ശ്രദ്ധേയമാണ്
ഖമനേയിയുടെ വിലാപയാത്രയില്‍ കണ്ണീരണിഞ്ഞ് ഇറാന്‍; ടെഹ്‌റാനിലെ തെരുവോരങ്ങളില്‍ തടിച്ചുകൂടിയത് ലക്ഷങ്ങള്‍
Published on
Updated on

ടെഹ്‌റാന്‍: കൊല്ലപ്പെട്ട ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ടെഹ്‌റാനില്‍ പുരോഗമിക്കുന്നു. ഖമനേയിയുടെ കുടുംബത്തിലെ നാലുപേരുടെ മൃതദേഹങ്ങളും വലിയ ശവപ്പെട്ടികളിലായി വിലാപയാത്രയിലെ വാഹനങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ടെഹ്‌റാനിലെ തെരുവുകളില്‍ തങ്ങളുടെ പ്രിയ നേതാവിനെ കാണാന്‍ ലക്ഷങ്ങളാണ് തടിച്ചുകൂടിയത്. കറുപ്പ് വസ്ത്രങ്ങണിഞ്ഞും ഇറാന്‍ പതാക പുതച്ചും ഖമനേയിയുടെ ഫോട്ടോകള്‍ ഉയര്‍ത്തിപ്പിടിച്ചുമാണ് ജനക്കൂട്ടം വിലാപയാത്രയില്‍ പങ്കെടുക്കുന്നത്. ഇറാന്റെ ഉന്നത നേതൃത്വം പങ്കെടുക്കുന്നുണ്ടെങ്കിലും ഖമനേയിയുടെ മകനും പിന്‍ഗാമിയുമായ മുജ്തബയുടെ അസാന്നിധ്യം ശ്രദ്ധേയമാണ്. ഖമനോയിയുടെ മരണശേഷം മുജ്തബയെ പൊതുവേദികളിലെവിടെയും കണ്ടിട്ടില്ല.

ഖമനേയിയുടെ വിലാപയാത്രയില്‍ കണ്ണീരണിഞ്ഞ് ഇറാന്‍; ടെഹ്‌റാനിലെ തെരുവോരങ്ങളില്‍ തടിച്ചുകൂടിയത് ലക്ഷങ്ങള്‍
'നിങ്ങളുടേത് മാത്രമല്ല, ഇന്ത്യയുടേയും അകമഴിഞ്ഞ പിന്തുണയുണ്ട്'; അമേരിക്കയ്ക്ക് നെതന്യാഹുവിന്റെ മറുപടി

അതേസമയം, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെയും കൊലവിളികള്‍ ഉയര്‍ന്നിട്ടുണ്ട്. പ്ലക്കാര്‍ഡുകളിലൂടെയും മുദ്രാവാക്യം വിളികളിലൂടെയുമാണ് ഖമനേയിയെ സ്‌നേഹിക്കുന്നവര്‍ കൊലവിളി ഉയര്‍ത്തിയത്. കഴിഞ്ഞ ഫെബ്രുവരി 28-നുണ്ടായ അമേരിക്ക-ഇസ്രായേല്‍ സംയുക്ത വ്യോമാക്രമണത്തിലാണ് ഖമനേയി കൊല്ലപ്പെട്ടത്. ഈ മാസം ഒന്‍പതിനാണ് സംസ്‌കാരം നടക്കുക.

ഖമനേയിയുടെ വിലാപയാത്രയില്‍ കണ്ണീരണിഞ്ഞ് ഇറാന്‍; ടെഹ്‌റാനിലെ തെരുവോരങ്ങളില്‍ തടിച്ചുകൂടിയത് ലക്ഷങ്ങള്‍
"മനുഷ്യരെ കൊല്ലാം, പക്ഷെ ആശയങ്ങള്‍ ഇല്ലാതാകില്ല''; ട്രംപിന് മറുപടിയുമായി ഇറാന്‍
News Malayalam 24x7
newsmalayalam.com