ട്രംപുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; സ്ഥിരീകരിച്ച് യുഎസ് അംബാസിഡര്‍

സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ സര്‍ജിയോ ഗോര്‍ വ്യക്തമാക്കിയിട്ടില്ല
ട്രംപുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; സ്ഥിരീകരിച്ച് യുഎസ് അംബാസിഡര്‍
Published on: 
Updated on: 

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചര്‍ച്ച നടത്തിയതായി ഇന്ത്യയിലെ യുഎസ് അംബാസിഡര്‍ സര്‍ജിയോ ഗോര്‍. എക്‌സിലൂടെയാണ് ഗോര്‍ ഇക്കാര്യം അറിയിച്ചത്.

ഫോണിലായിരുന്നു ഇരു നേതാക്കളും സംസാരിച്ചത്. സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ സര്‍ജിയോ ഗോര്‍ വ്യക്തമാക്കിയിട്ടില്ല. കാത്തിരിക്കൂ എന്ന് മാത്രമായിരുന്നു മറുപടി. വ്യാപാര കരാറിനെ കുറിച്ചാണ് ഇരു നേതാക്കളും ചര്‍ച്ച നടത്തിയതെന്നാണ് സൂചന.

കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു ഇതിനു മുമ്പ് മോദിയും ട്രംപും ഫോണില്‍ സംസാരിച്ചത്. ഇന്ത്യ-യുഎസ് പങ്കാളിത്തത്തിലെ പുരോഗതി ഇരു നേതാക്കളും അവലോകനം ചെയ്യുകയും വ്യാപാരം, നിര്‍ണായക സാങ്കേതികവിദ്യകള്‍, ഊര്‍ജ്ജം, പ്രതിരോധം, സുരക്ഷ എന്നിവയുള്‍പ്പെടെയുള്ള പ്രധാന മേഖലകളിലെ സഹകരണം വികസിപ്പിക്കുന്നതിനെക്കുറിച്ചുമായിരുന്നു അന്ന് ചര്‍ച്ച നടത്തിയത്.

News Malayalam 24x7
newsmalayalam.com