ഇന്ത്യക്ക് 25 ശതമാനം തീരുവ; പ്രഖ്യാപനവുമായി ട്രംപ്

റഷ്യയിൽ നിന്ന് എണ്ണയും ആയുധങ്ങളും വാങ്ങുന്നത് തുടർന്നാല്‍ അധിക പിഴയുണ്ടാകുമെന്നും ട്രംപിൻ്റെ മുന്നറിയിപ്പ്
Narendra Modi
ട്രംപും മോദിയും Source: X/ Donald Trump, Narendra Modi
Published on

വാഷിങ്ടൺ: ഇന്ത്യക്ക് മേൽ 25 ശതമാനം തീരുവ പ്രഖ്യാപിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഓഗസ്റ്റ് ഒന്നുമുതല്‍ തീരുവ പ്രാബല്യത്തില്‍ വരുമെന്നും അറിയിപ്പ് നൽകി. റഷ്യയിൽ നിന്ന് എണ്ണയും ആയുധങ്ങളും വാങ്ങുന്നത് തുടർന്നാല്‍ അധിക പിഴയുണ്ടാകുമെന്നും മുന്നറിയിപ്പിൽ പരാമർശിക്കുന്നുണ്ട്.

trump
ട്രൂത്ത് സോഷ്യലിലെ പോസ്റ്റ്Source: Truth Social

ഇന്ത്യ-യുഎസ് വ്യാപാര കരാറില്‍ ധാരണയാകാത്ത പശ്ചാത്തലത്തിലാണ് പുതിയ നീക്കവുമായി ട്രംപ് രംഗത്തെത്തിയത്. തുടർ ചർച്ചകൾക്കായി യുഎസ് പ്രതിനിധി സംഘം ഇന്ത്യയിലേക്കെത്തുമെന്നാണ് ലഭ്യമാകുന്ന വിവരം. തീരുവ സംബന്ധിച്ച് ധാരണയിലെത്താനുള്ള സമയം നാളെ അവസാനിക്കാനിരിക്കെയാണ് ട്രംപിൻ്റെ പ്രഖ്യാപനം. നേരത്തെ 26 ശതമാനം തീരുവയായിരുന്നു ഇന്ത്യക്ക് മേൽ ചുമത്തിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com