"ഹോർമുസ് തുറക്കാൻ ചൈന സഹായ വാഗ്‌ദാനം ചെയ്തു"; അവകാശവാദവുമായി ട്രംപ്

രണ്ട് ദിവസത്തെ ചൈനീസ് സന്ദർശനം പൂർത്തിയാക്കി ട്രംപ് ഇന്ന് മടങ്ങും.
"ഹോർമുസ് തുറക്കാൻ ചൈന സഹായ വാഗ്‌ദാനം ചെയ്തു"; അവകാശവാദവുമായി ട്രംപ്
Published on
Updated on

വാഷിങ്ടൺ സിറ്റി: ഹോർമുസ് തുറക്കാൻ സഹായിക്കാമെന്ന് ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് വാഗ്ദാനം ചെയ്തതായി യുഎസ് പ്രസിഡൻ്റ് ഡൊണൾഡ് ട്രംപ്. ഇറാന് സൈനിക സഹായങ്ങളോ ആയുധങ്ങളോ കൈമാറില്ലെന്ന് ചൈന അറിയിച്ചെന്നും ട്രംപ് അവകാശപ്പെട്ടു. രണ്ട് ദിവസത്തെ ചൈനീസ് സന്ദർശനം പൂർത്തിയാക്കി ട്രംപ് ഇന്ന് മടങ്ങും.

സാമ്പത്തിക വിഷയങ്ങൾക്ക് പുറമേ കൃഷി, വിനോദസഞ്ചാരം, സൈനിക ആശയവിനിമയം തുടങ്ങിയ മേഖലകളിലും സഹകരണം വ്യാപിപ്പിക്കാൻ തീരുമാനമായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഷി ജിൻപിങ് യുഎസ്-ചൈന ബന്ധത്തെ പ്രശംസിക്കുകയും അവയെ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ബന്ധങ്ങളെന്ന് വിശേഷിപ്പിക്കുകയും ചെയ്തായി ബിബിസി റിപ്പോർട്ട് ചെയ്തു. അതേസമയം ചൈനയുമായുള്ള ചർച്ചകൾ "അങ്ങേയറ്റം പോസിറ്റീവായിരുന്നു" എന്ന് ട്രംപ് പറഞ്ഞു.

"ഹോർമുസ് തുറക്കാൻ ചൈന സഹായ വാഗ്‌ദാനം ചെയ്തു"; അവകാശവാദവുമായി ട്രംപ്
പുറംലോകത്തെ അറിയിക്കാതെ ഇറാനില്‍ സൗദി അറേബ്യ ആക്രമണം നടത്തി; റിപ്പോര്‍ട്ട് പുറത്ത്

രണ്ടാം തവണ പ്രസിഡൻ്റായി ചുമതലയേറ്റ ശേഷം ട്രംപ് നടത്തുന്ന ആദ്യ ചൈനീസ് സന്ദർശനമാണിത്. 2025 ഒക്ടോബറിൽ ദക്ഷിണ കൊറിയയിലെ ബൂസാനിൽ നടന്ന അപെക് ഉച്ചകോടിക്കിടെയാണ് ഇരു രാജ്യത്തലവൻമാരും അവസാനമായി നേരിട്ട് കണ്ടത്. ചൈന-യുഎസ് ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിലാണ് ട്രംപിൻ്റെ സന്ദര്‍ശനം.

News Malayalam 24x7
newsmalayalam.com