'കൈവിലങ്ങുമായി ജയിലില്‍ പോകുന്ന ഒബാമ, ചിരിച്ചു കൊണ്ട് നോക്കിയിരിക്കുന്ന ട്രംപ്'; എഐ വീഡിയോ പങ്കുവെച്ച് യുഎസ് പ്രസിഡന്റ്

'ആരും നിയമത്തിന് അതീതരല്ല' എന്ന കുറിപ്പോടെയാണ് ഒബാമയെ അറസ്റ്റ് ചെയ്യുന്ന എഐ വീഡിയോ പങ്കുവെച്ചത്
Image: Screengrab/Truth Social
Image: Screengrab/Truth SocialNEWS MALAYALAM 24x7
Published on

വാഷിങ്ടണ്‍: മുന്‍ പ്രസിഡന്റ് ബരാക് ഒബാമയെ അറസ്റ്റ് ചെയ്ത എഐ വീഡിയോ പങ്കുവെച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) ബരാക് ഒബാമയെ വിലങ്ങണിയിച്ച് അറസ്റ്റ് ചെയ്യുന്ന വീഡിയോ ആണ് ട്രംപ് പങ്കുവെച്ചത്.

തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആയ ട്രൂത്ത് സോഷ്യലില്‍ 'ആരും നിയമത്തിന് അതീതരല്ല' എന്ന കുറിപ്പോടെയാണ് ഒബാമയെ അറസ്റ്റ് ചെയ്യുന്ന എഐ വീഡിയോ പങ്കുവെച്ചത്. ട്രംപിനൊപ്പം പ്രസിഡന്റ് ഓഫീസില്‍ ഇരിക്കുന്ന ഒബാമയെ എഫ്ബിഐ ഉദ്യോഗസ്ഥരെത്തി വിലങ്ങണിയിക്കുന്നതും അഴിക്കുള്ളില്‍ നില്‍ക്കുന്നതുമാണ് വീഡിയോയിലുള്ളത്. ഒബാമയെ അറസ്റ്റ് ചെയ്യുന്നത് ചിരിച്ചു കൊണ്ട് നോക്കിനില്‍ക്കുന്ന ട്രംപിനേയും കാണാം.

എന്നാല്‍, വ്യാജ വീഡിയോ ആണെന്ന് പറയാതെയാണ് ട്രംപ് വീഡിയോ പങ്കുവെച്ചത്. ഇതിനെതിരെ വിമര്‍ശനവും ഉയരുന്നുണ്ട്. നിരുത്തരവാദപരമായ നടപടി എന്നാണ് വിമര്‍ശനം.

Image: Screengrab/Truth Social
"ഗാസയിൽ ഇസ്രയേലിൻ്റെ യുദ്ധ കാടത്തം മതിയാക്കണം"; പള്ളികളെ ആക്രമിച്ച സംഭവത്തെ അപലപിച്ച് ലിയോ മാർപ്പാപ്പ

ഒബാമയ്‌ക്കെതിരെ ട്രംപ് തെരഞ്ഞെടുപ്പ് അട്ടിമറി ആരോപിച്ച് ഒരാഴ്ചയ്ക്കു ശേഷമാണ് എഐ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 2016-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തന്റെ വിജയത്തെ തടസ്സപ്പെടുത്താന്‍ ഒബാമ ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഗൂഢാലോചന നടത്തിയെന്നും തെളിവുകള്‍ കെട്ടിച്ചമച്ചെന്നുമായിരുന്നു ആരോപണം.

ട്രംപിന്റെ ഡയറക്ടര്‍ ഓഫ് നാഷണല്‍ ഇന്റലിജന്‍സ് (DNI) ആയ തുള്‍സി ഗബ്ബാര്‍ഡ് ആണ് ആരോപണങ്ങള്‍ ഉന്നയിച്ചത്. ഒബാമയും അദ്ദേഹത്തിന്റെ ദേശീയ സുരക്ഷാ ടീമും ചേര്‍ന്ന് ട്രംപിനെതിരെ 'റഷ്യന്‍ ഇടപെടല്‍' എന്ന നുണക്കഥ ഉണ്ടാക്കിയെന്നും ഇതിനായി രഹസ്യാന്വേഷണ വിവരങ്ങള്‍ രാഷ്ട്രീയവല്‍ക്കരിച്ചെന്നുമായിരുന്നു ആരോപണം. ഇതുസംബന്ധിച്ച തെളിവുകള്‍ നീതിന്യായ വകുപ്പിന് കൈമാറുമെന്നുമായിരുന്നു തുള്‍സി പറഞ്ഞത്. ഈ ആരോപണത്തെ പിന്തുണച്ച് ട്രംപും രംഗത്തെത്തി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com