ലൈംഗിക കുറ്റവാളിക്ക് നല്‍കിയ കത്തില്‍ ട്രംപ് നഗ്നയായ സ്ത്രീയുടെ ചിത്രം വരച്ചെന്ന് വാര്‍ത്ത; വാള്‍ സ്ട്രീറ്റ് ജേണലിനെതിരെ യുഎസ് പ്രസിഡന്റ്

10 ബില്യണ്‍ ഡോളര്‍ ആണ് നഷ്ടപരിഹാരമായി ട്രംപ് കേസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ജെഫ്രി എപ്സ്റ്റീനിന്‍റെയും ഡൊണാൾഡ് ട്രംപിന്‍റെയും  ഫോട്ടോ ഉയർത്തി ഹൗസ് കമ്മിറ്റിയിൽ 2024ൽ യുഎസ്  പ്രതിനിധികളുടെ പ്രതിഷേധം
ജെഫ്രി എപ്സ്റ്റീനിന്‍റെയും ഡൊണാൾഡ് ട്രംപിന്‍റെയും ഫോട്ടോ ഉയർത്തി ഹൗസ് കമ്മിറ്റിയിൽ 2024ൽ യുഎസ് പ്രതിനിധികളുടെ പ്രതിഷേധം
Published on

ലൈംഗിക കുറ്റവാളി ജെഫ്‌റി എപ്സ്റ്റീനിന് ജലിലിലേക്ക് അയച്ച കത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നഗ്നയായ യുവതിയുടെ ചിത്രം വരച്ചെന്ന വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ റിപ്പോര്‍ട്ടിനെതിരെ മാനനഷ്ടകേസ് ഫയല്‍ ചെയ്ത് ട്രംപ്. വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ വ്യാഴാഴ്ച രാത്രി എക്‌സ്‌ക്ലൂസീവ് സ്റ്റോറിയായാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്.

2003ല്‍ എപ്സ്റ്റീന്റെ 50-ാം ജന്മദിനത്തിനായുള്ള പ്രത്യേക സമ്മാനമായി എപ്സ്റ്റീന്റെ അസോസിയേറ്റായ ഗിസ്ലെയ്ന്‍ മാക്‌സ്വെല്‍ സുഹൃത്തുക്കളില്‍ നിന്നും കുടുംബങ്ങളില്‍ നിന്നും ശേഖരിച്ച ഡസന്‍ കണക്കിന് സംഭാവനകളില്‍ ഒന്നായിരുന്നു ഇത് എന്നാണ് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടില്‍ നല്‍കിയത്. 10 ബില്യണ്‍ ഡോളര്‍ ആണ് നഷ്ടപരിഹാരമായി ട്രംപ് കേസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ജെഫ്രി എപ്സ്റ്റീനിന്‍റെയും ഡൊണാൾഡ് ട്രംപിന്‍റെയും  ഫോട്ടോ ഉയർത്തി ഹൗസ് കമ്മിറ്റിയിൽ 2024ൽ യുഎസ്  പ്രതിനിധികളുടെ പ്രതിഷേധം
"ഇന്ത്യ-പാക് സംഘര്‍ഷത്തിനിടെ അഞ്ച് ജെറ്റുകള്‍ വെടിവെച്ചിട്ടു"; വീണ്ടും 'വെടിപൊട്ടിച്ച്' ട്രംപ്

സതേണ്‍ ഫ്‌ളോറിഡയിലെ ജില്ലാ കോടതിയിലാണ് ട്രംപ് കേസ് ഫയല്‍ ചെയതത്. റൂപേര്‍ട്ട് മര്‍ഡോക്ക്, വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത രണ്ട് റിപ്പോര്‍ട്ടര്‍മാരായ ഖദീജ സഫ്ദാര്‍, ജോ പലാസോലോ എന്നിവരടക്കമുള്ളവര്‍ക്കെതിരെയാണ് കേസ് ഫയല്‍ ചെയ്തത്.

യുഎസ് പ്രസിഡന്റിനെ മനപൂര്‍വം അപമാനിക്കാന്‍ ശ്രമിക്കുന്നതിനായാണ് ജേര്‍ണല്‍ ഇത്തരത്തില്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നതെന്നാണ് 18 പേജുള്ള പരാതിയില്‍ ട്രംപ് പറയുന്നത്.

'തെറ്റായ, ദുരുദ്ദേശ്യത്തോടുകൂടിയ, അപമാനകരമായ വ്യാജ വാര്‍ത്ത നല്‍കിയ ഒരു ഉപകാരവുമില്ലാത്ത വാള്‍ സ്ട്രീറ്റ് ജേര്‍ണലിന്റെ ആര്‍ട്ടിക്കിളിനെതിരെ കേസ് നല്‍കിയിരിക്കുന്നു,' ട്രംപ് ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്തു.

എഴുതിയെന്ന് പറയപ്പെടുന്ന കത്തിനെയും നഗ്ന ചിത്രം വരച്ചെന്ന ആരോപണവും ട്രംപ് തള്ളി. താന്‍ ഇതുവരെ ഒരു ചിത്രവും വരച്ചിട്ടില്ലെന്നാണ് ട്രംപ് പറഞ്ഞത്. ഇതൊന്നും തന്റെ വാക്കുകളല്ലെന്നും കെട്ടുകഥയാണെന്നും ട്രംപ് കുറിച്ചു.

'വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ എപ്സ്റ്റീനുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത് തെറ്റായ വാര്‍ത്തകളാണ്. ഇതൊന്നും എന്റെ വാക്കുകളല്ല. ഞാന്‍ സംസാരിക്കുന്ന രീതിയും ഇതല്ല. ഞാന്‍ ചിത്രങ്ങള്‍ വരയ്ക്കില്ല. റൂബേര്‍ട്ട് മര്‍ഡോക്കിനോട് ഞാന്‍ ഇത് വ്യാജമാണെന്ന് പറഞ്ഞിരുന്നു, അതുകൊണ്ട് തന്നെ അദ്ദേഹം ഇത് പ്രസിദ്ധീകരിക്കാന്‍ പാടില്ലായിരുന്നു. പക്ഷെ അദ്ദേഹം അത് ചെയ്തു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ മൂന്നാം കിട പത്രത്തിനെതിരെ ഞാന്‍ കേസ് കൊടുക്കുകയാണ്,' ട്രംപ് പറഞ്ഞു.

2003ല്‍ ജെഫ്രി എപ്സ്റ്റീനിന് ജന്മദിനാശംസ നേര്‍ന്ന് ട്രംപ് അയച്ച കത്തില്‍ ഒരു നഗ്നയായ സ്ത്രീയുടെ ദൃശ്യം വരച്ച് ചേര്‍ത്തിരുന്നെന്നായിരുന്നു വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞത്. പിറന്നാളാശംസ നല്‍കുന്നതിനൊപ്പം, എല്ലാ ദിവസവും മറ്റൊരു ഭംഗിയുള്ള സ്വകാര്യമായിരിക്കട്ടെ എന്ന് കുറിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് ജെഫ്‌റി എപ്സ്റ്റീന്‍ ജയില്‍ ശിക്ഷ അനുഭവിച്ചത്. 2019ല്‍ 66-ാം വയസില്‍ എപ്സ്റ്റീനിനെ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അതേസമയം എപ്സ്റ്റീനിന്റെ മരണത്തില്‍ വലിയ നിഗൂഢതയുണ്ടെന്ന് ആ സമയം തന്നെ ഒരു വിഭാഗം സംശയം ഉന്നയിച്ചിരുന്നു. എപ്സ്റ്റീന്‍ നടത്തിയ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട ക്ലൈന്റുകളില്‍ ട്രംപും ഉള്‍പ്പെട്ടതായുള്ള ആരോപണങ്ങളും ഉയര്‍ന്നിരുന്നു.

എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകളില്‍ ട്രംപിന്റെ പേരുണ്ടെന്ന് നേരത്തെ ഇലോണ്‍ മസ്‌കും പറഞ്ഞിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് ഇത്തരത്തിലുള്ള കത്തുമായി ബന്ധപ്പെട്ട വാര്‍ത്തകളും പുറത്തുവന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com