'ഇമ്രാൻ്റെ മുടിയിൽ എങ്കിലും തൊട്ടു നോക്കൂ'; ജയിൽ അധികൃതരെ വെല്ലുവിളിച്ച് സഹോദരി
Source: X

'ഇമ്രാൻ്റെ മുടിയിൽ എങ്കിലും തൊട്ടു നോക്കൂ'; ജയിൽ അധികൃതരെ വെല്ലുവിളിച്ച് സഹോദരി

പാർട്ടി പ്രവർത്തകർക്കും ജയിലിൽ കയറാൻ അനുമതി നിഷേധിച്ചിരിക്കുകയാണെന്നും സഹോദരി ആരോപിച്ചു
Published on

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ്റെ ആരോഗ്യത്തെ സംബന്ധിച്ച് അഭ്യൂഹങ്ങൾ പരക്കുന്നതിനിടെ ഇമ്രാൻ ഖാനെ കാണാൻ അനുവദിക്കുന്നില്ലെന്ന് ആവർത്തിച്ച് സഹോദരി അലീമ ഖാനം. നാല് ആഴ്ചയായി ഇമ്രാൻ ഖാനെ ജയിലിൽ കയറി കാണാൻ അനുവദിച്ചിട്ടില്ല. പാർട്ടി പ്രവർത്തകർക്കും ജയിലിൽ കയറാൻ അനുമതി നിഷേധിച്ചിരിക്കുകയാണെന്നും സഹോദരി ആരോപിച്ചു.നേരത്തെ ഇമ്രാനെ ജയിലിൽ കാണാനെത്തിയ സഹോദരിമാരെ പൊലീസ് ക്രൂരമായി മർദിച്ചതിന് പിന്നാലെ അദ്ദേഹം ജയിലിൽ കൊല്ലപ്പട്ടതായുള്ള അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.

പാകിസ്ഥാനിൽ എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ല. ഹിറ്റ്ലർ ആളുകളെ തടവിലാക്കിയത് പോലെയാണ് ആളുകളെ പാകിസ്ഥാനിൽ തടവിലാക്കുന്നത്. ജയിലിനുള്ളിൽ എന്താണ് സംഭവിക്കുന്നതെന്ന് ആർക്കും അറിയില്ല. പൗരന്‍മാരെ അടിച്ചമർത്തുന്ന നടപടിയാണ് സർക്കാരിൻ്റേതെന്നും അവർ കുറ്റപ്പെടുത്തി.

'ഇമ്രാൻ്റെ മുടിയിൽ എങ്കിലും തൊട്ടു നോക്കൂ'; ജയിൽ അധികൃതരെ വെല്ലുവിളിച്ച് സഹോദരി
വാഷിംഗ്‌ടൺ വെടിവെപ്പ്: "മൂന്നാം ലോക രാഷ്ട്രങ്ങളിൽ നിന്നുള്ള കുടിയേറ്റം നിർത്തിവെക്കും"; മുന്നറിയിപ്പുമായി ട്രംപ്

ഇമ്രാൻ ഖാൻ ജയിലിൽ കഴിയേണ്ടതല്ലെന്നും അദ്ദേഹത്തിനെതിരെയുള്ള കേസുകളിൽ നിരപരാധിത്വം തെളിഞ്ഞതാണെന്നും അലീമ പറഞ്ഞു. ഇമ്രാൻ്റെ മുടിയിൽ തൊടാൻ പോലും ആർക്കും ധൈര്യമില്ല. അതിൽ തൊട്ട് നോക്കൂ. അതിനെ ആരെങ്കിലും അതിജീവിക്കുമോ എന്ന് കാണാമെന്നും അലീമ വെല്ലുവിളിച്ചു.

അതേസമയം, ഇമ്രാൻ ഖാൻ്റെ ആരോഗ്യനിലയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ അഡിയാല ജയിൽ അധികൃതർ നിഷേധിച്ചു. ഇമ്രാൻ പൂർണ ആരോഗ്യവാനാണെന്നും ജയിൽ അധികൃതർ വ്യക്തമാക്കി. ഇമ്രാൻ ഖാനെ അഡിയാല ജയിലിൽ നിന്ന് മാറ്റുമെന്ന റിപ്പോർട്ടുകൾ പൂർണമായും അടിസ്ഥാനരഹിതമാണെന്നും അഡിയാല ജയിൽ ഭരണകൂടം അറിയിച്ചു.

'ഇമ്രാൻ്റെ മുടിയിൽ എങ്കിലും തൊട്ടു നോക്കൂ'; ജയിൽ അധികൃതരെ വെല്ലുവിളിച്ച് സഹോദരി
ശ്രീലങ്കയിൽ നാശം വിതച്ച് 'ഡിറ്റ് വാ'; വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 56 മരണം

2022-ൽ അവിശ്വാസ വോട്ടിലൂടെയാണ് ഇമ്രാൻ ഖാൻ അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ടത്. രാഷ്ട്രീയ പ്രേരിതമാണെന്ന് അവകാശപ്പെടുന്ന ഡസൻ കണക്കിന് കേസുകളിൽ കുറ്റാരോപിതനായി 2023 ഓഗസ്റ്റ് മുതൽ ഇദ്ദേഹം കസ്റ്റഡിയിലാണ്.പിന്നീട് ജനുവരിയിൽ അഴിമതി കേസിൽ അദ്ദേഹത്തിനും ഭാര്യയ്ക്കും യഥാക്രമം 14 വർഷവും ഏഴ് വർഷവും തടവ് ശിക്ഷ വിധിച്ചു.

News Malayalam 24x7
newsmalayalam.com