റഷ്യയിൽ വീണ്ടും വൻ ഭൂചലനം; സുനാമി മുന്നറിയിപ്പ്

റഷ്യയിലെ കാംചത്ക ഉപദ്വീപിന് സമീപമാണ് ഭൂചലനം ഉണ്ടായത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Published on

റഷ്യയിൽ വീണ്ടും വൻ ഭൂചലനം. റഷ്യയിലെ കാംചത്ക ഉപദ്വീപിൻ്റെ പ്രദേശത്താണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി. രാജ്യത്ത് സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ജർമൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് (GFZ) പത്ത് കിലോമീറ്റർ ആഴത്തിൽ ഭൂകമ്പം ഉണ്ടായതായി റിപ്പോർട്ട് ചെയ്തു. അതേസമയം യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (USGS) അതിന്റെ തീവ്രത 7.4 ആണെന്നും 39.5 കിലോമീറ്റർ ആഴത്തിലാണ് ഉണ്ടായതെന്നും അറിയിച്ചു. ഭൂകമ്പം സുനാമിക്ക് കാരണമായേക്കാമെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇതുവരെ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

പ്രതീകാത്മക ചിത്രം
ആദ്യ വനിതാ ചീഫ് ജസ്റ്റിസിൽ നിന്ന് പ്രധാനമന്ത്രിയിലേക്ക്; ആരാണ് നേപ്പാളിൻ്റെ പുതിയ പ്രധാനമന്ത്രി സുശീല കര്‍ക്കി?

ഓഗസ്റ്റിലും ജൂലൈയിലും റഷ്യ വലിയ ഭൂചലനങ്ങൾക്ക് സാക്ഷ്യം വഹിച്ചിരുന്നു. ഓഗസ്റ്റിലുണ്ടായ ഭൂചലനത്തിൽ 6 തീവ്രത രേഖപ്പെടുത്തിയിരുന്നു. ജൂലൈയിൽ കാംചത്ക ഉപദ്വീപിൽ വലിയ ഭൂചലനം ഉണ്ടായിരുന്നു. 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടർന്ന് ജപ്പാന്റെയും റഷ്യയുടെയും തീരപ്രദേശങ്ങളിൽ സുനാമി തിരമാലകൾ ഉണ്ടായതിനെത്തുടർന്ന് മേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിരുന്നു. സുനാമിക്ക് പിന്നാലെ 600 വർഷത്തിന് ശേഷം ക്രാഷെനിന്നിക്കോവ് അഗ്നിപർവ്വതം പൊട്ടിത്തെറിക്കുകയും ചെയ്തിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com