അഫ്ഗാനിസ്ഥാനിൽ വീണ്ടും വൻ ഭൂചലനം; ഏഴിലധികം പേർ മരിച്ചതായി റിപ്പോർട്ട്

റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തി
അഫ്ഗാനിസ്ഥാനിൽ വീണ്ടും വൻ ഭൂചലനം; ഏഴിലധികം പേർ മരിച്ചതായി റിപ്പോർട്ട്
Source: X/ Jamililer
Published on
Updated on

കാബൂൾ: അഫ്​ഗാനിസ്ഥാനിൽ വീണ്ടും വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഏഴിലധികം പേർ മരിച്ചതായും 150ലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. യുഎസ് ജിയോളജിക്കൽ സർവേ പ്രകാരം 28 കിലോമീറ്റർ (17 മൈൽ) ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. ഹിന്ദു കുഷിന് സമീപമുള്ള മസാർ-ഇ ഷെരീഫാണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം. തജികിസ്താനിലും ഉസ്ബെക്കിസ്താനിലും പ്രകമ്പനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

വീടുകൾക്കും കെട്ടിടങ്ങൾക്കും കേടുപാടുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഗണ്യമായ നാശനഷ്ടങ്ങൾ ഉണ്ടാകാമെന്നും വ്യാപകമായ ദുരന്തത്തിന് സാധ്യതയുള്ളതായും ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അഫ്ഗാനിസ്ഥാനിൽ വീണ്ടും വൻ ഭൂചലനം; ഏഴിലധികം പേർ മരിച്ചതായി റിപ്പോർട്ട്
കന്നിക്കപ്പ് എന്ന സ്വപ്നം കൈപ്പിടിയിൽ; ഇതിഹാസങ്ങൾക്കൊപ്പം ഇരിപ്പിടമുറപ്പിച്ച് ഇന്ത്യൻ പെൺപട

നിരവധി പേരുടെ മരണത്തിന് ഇരയാക്കിയ ഭൂചലനത്തിന് രണ്ട് മാസത്തിന് ശേഷമാണ് വീണ്ടും ഭൂചലനമുണ്ടാകുന്നത്. ഓഗസ്റ്റ് 31ന് അഫ്ഗാനിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ 2200ലേറെ പേർ മരണപ്പെട്ടിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com