തെക്കൻ സ്പെയിനിൽ ഭൂചലനം; ടൂറിസ്റ്റ് നഗരമായ ഗ്രാനഡിൽ വ്യാപക നാശനഷ്ടം

ഗ്രാനഡയ്ക്ക് പുറമെ മലാഗ, കോർഡോബ, സെവില്ലെ പ്രവിശ്യകളിലും, തലസ്ഥാനമായ മാഡ്രിഡിലും വരെ നേരിയ പ്രകമ്പനം
തെക്കൻ സ്പെയിനിൽ ഭൂചലനം;  ടൂറിസ്റ്റ് നഗരമായ ഗ്രാനഡിൽ  വ്യാപക നാശനഷ്ടം
Published on
Updated on

ഗ്രാനഡ്; തെക്കൻ സ്പെയ്നിലെ ടൂറിസ്റ്റ് നഗരമായ ഗ്രാനഡിൽ ഭൂചലനം. സ്പെയിൻ നാഷണൽ ജിയോഗ്രാഫിക് ഇൻസ്റ്റിറ്റ്യൂട്ട്, റിക്ടർ സ്കെയിലിൽ 5.0 തീവ്രതയും, യുഎസ് ജിയോളജിക്കൽ സർവേ ഉൾപ്പെടെ അന്താരാഷ്ട്ര ഏജൻസികൾ 5.2 തീവ്രതയും രേഖപ്പെടുത്തി. അന്ദലൂഷ്യ മേഖലയിൽ പ്രാദേശിക സമയം പുലർച്ചെ ഒരുമണിയോടെയാണ് ഭൂചലനമുണ്ടായത്.

തെക്കൻ സ്പെയിനിൽ ഭൂചലനം;  ടൂറിസ്റ്റ് നഗരമായ ഗ്രാനഡിൽ  വ്യാപക നാശനഷ്ടം
താലിബാൻ ഭരണത്തിൻ്റെ അരപ്പതിറ്റാണ്ട്: പിടിച്ചടക്കലിന്റെയും സാമ്പത്തിക പ്രതിസന്ധിയുടെയും പാരതന്ത്ര്യത്തിന്റെയും നോവറിഞ്ഞ് അഫ്ഗാനിസ്ഥാൻ

ആളപായമോ സാരമായ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, നഗരത്തിലുടനീളം വ്യാപക നാശനഷ്ടമുണ്ടായെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് സ്പാനിഷ് മാധ്യമങ്ങൾ പുറത്തുവിടുന്നത്. ഭൂമിയിൽ നിന്ന് വെറും രണ്ട് കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രം.

ഗ്രാനഡയ്ക്ക് പുറമെ മലാഗ, കോർഡോബ, സെവില്ലെ പ്രവിശ്യകളിലും, തലസ്ഥാനമായ മാഡ്രിഡിലും വരെ നേരിയ പ്രകമ്പനം അനുഭവപ്പെട്ടു. ഭൂചലനത്തെ തുടർന്ന് അന്ദലൂഷ്യയിൽ ലെവൽ വൺ സീസ്മിക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

News Malayalam 24x7
newsmalayalam.com