'ഒന്നുകിൽ ഞങ്ങളോടൊപ്പം, അല്ലെങ്കിൽ ഞങ്ങൾക്ക് എതിര്'; ഇറാനെ സഹായിച്ച ഇന്ത്യൻ ദമ്പതികൾക്ക് യുഎസ് ഉപരോധം; മുന്നറിയിപ്പുമായി ട്രംപ് ഭരണകൂടം

ഉപരോധം നിലവിൽ വന്നതോടെ ഈ ഇന്ത്യൻ ദമ്പതികളുടെയും അവരുടെ 13-ഓളം വരുന്ന സ്ഥാപനങ്ങളുടെയും അമേരിക്കൻ അധികാരപരിധിയിലുള്ള മുഴുവൻ ബാങ്ക് അക്കൗണ്ടുകളും സാമ്പത്തിക ആസ്തികളും കണ്ടുകെട്ടി.
Donald Trump
Donald TrumpSource: X
Published on: 
Updated on: 

വാഷിംഗ്ടൺ: അന്താരാഷ്ട്ര ഉപരോധങ്ങൾ മറികടന്ന് ഇറാനിൽ നിന്നുള്ള എണ്ണക്കടത്തിന് വ്യാജ കപ്പൽ രജിസ്ട്രേഷനുകളും രേഖകളും നിർമ്മിച്ചു നൽകിയ ചണ്ഡീഗഢ് സ്വദേശികളായ ഇന്ത്യൻ വ്യവസായിക്കും ഭാര്യയ്ക്കുമെതിരെ കടുത്ത ഉപരോധം പ്രഖ്യാപിച്ച് അമേരിക്ക . പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശപ്രകാരം ഇറാന്റെ എണ്ണ വരുമാനം പൂർണ്ണമായി തടയുകയെന്ന ലക്ഷ്യത്തോടെ യുഎസ് ട്രഷറി ഡിപ്പാർട്ട്‌മെന്റ് നടപ്പിലാക്കുന്ന 'ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്' പദ്ധതിയുടെ ഭാഗമായാണ് ഇന്ത്യൻ ബിസിനസുകാരനായ സുനിൽ കുമാർ ശർമ്മ, ഭാര്യ ജസ്പ്രീത് പ്രീതി ഷാഹിദ് എന്നിവർക്കെതിരെയും ഇവർ നിയന്ത്രിക്കുന്ന അന്താരാഷ്ട്ര കമ്പനികൾക്കെതിരെയും യുഎസ് വിദേശ ആസ്തി നിയന്ത്രണ ഓഫീസ് കർശന നടപടിയെടുത്തത്.

"ഞങ്ങൾ പലതവണ ആവർത്തിച്ച് പറഞ്ഞതുപോലെ, ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റിന് കീഴിൽ നിങ്ങൾ ഒന്നുകിൽ ഞങ്ങളോടൊപ്പമാണ്, അല്ലെങ്കിൽ ഞങ്ങൾക്ക് എതിരാണ്. നിങ്ങൾ എവിടെയുണ്ടെന്ന് ഞങ്ങൾക്കറിയാം; കരയിലോ കടലിലോ ആകാശത്തോ ആകട്ടെ, ഇറാനിയൻ ഭരണകൂടത്തിന് സഹായം നൽകുന്ന ആരെയും ഞങ്ങൾ വെറുതെ വിടില്ല," എന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സന്റ് എക്സിൽ കർശന മുന്നറിയിപ്പ് നൽകി.

Donald Trump
ഇറാനെ പൂട്ടാന്‍ ട്രംപിന്റെ 'ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്'; നാല് ഇന്ത്യന്‍ കമ്പനികള്‍ക്കും, മൂന്ന് ഇന്ത്യക്കാര്‍ക്കും ഉപരോധം

കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ഗയാന, എസ്വാറ്റിനി, അരൂബ, മാലി, മൊസാംബിക്, മലാവി, തിമോർ-ലെസ്റ്റെ തുടങ്ങിയ വിവിധ രാജ്യങ്ങളുടെ വ്യാജ മാരിടൈം ഫ്ലാഗ് രജിസ്ട്രികളും ക്ലാസിഫിക്കേഷൻ സൊസൈറ്റികളും നിർമ്മിച്ച് ഇന്റർനെറ്റിലൂടെ പ്രവർത്തിപ്പിച്ചാണ് ഈ ദമ്പതികൾ കപ്പൽ മാഫിയയെ സഹായിച്ചിരുന്നതെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റും ട്രഷറിയും പറഞ്ഞു.

ഇറാൻ സൈന്യത്തിനും അവരുടെ സായുധ വിഭാഗങ്ങൾക്കും വേണ്ടി അനധികൃതമായി എണ്ണ കടത്തുന്ന 'ഷാഡോ ഫ്ലീറ്റ്' ഓയിൽ ടാങ്കറുകൾക്ക് സുരക്ഷാ ഇൻഷുറൻസുകളോ അന്താരാഷ്ട്ര പരിശോധനകളോ ഇല്ലാതെ കടൽ മാർഗ്ഗം സഞ്ചരിക്കാൻ ഈ ദമ്പതികൾ വ്യാജ കൊടികളും അനുമതി പത്രങ്ങളും വിൽക്കുകയായിരുന്നു. ഈ രാജ്യങ്ങളൊന്നും ഇത്തരമൊരു സേവനം നടത്താൻ ഈ ദമ്പതികളെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുണ്ട്.

ഉപരോധം നിലവിൽ വന്നതോടെ ഈ ഇന്ത്യൻ ദമ്പതികളുടെയും അവരുടെ 13-ഓളം വരുന്ന സ്ഥാപനങ്ങളുടെയും അമേരിക്കൻ അധികാരപരിധിയിലുള്ള മുഴുവൻ ബാങ്ക് അക്കൗണ്ടുകളും സാമ്പത്തിക ആസ്തികളും കണ്ടുകെട്ടി. കൂടാതെ അമേരിക്കൻ പൗരന്മാരോ ധനകാര്യ സ്ഥാപനങ്ങളോ ഇവർക്ക് യാതൊരുവിധ സാമ്പത്തിക സേവനങ്ങളും നൽകരുതെന്നും നിർദ്ദേശമുണ്ട്. പശ്ചിമേഷ്യൻ യുദ്ധം കനക്കുന്നതിനിടെ ഇറാന്റെ സാമ്പത്തിക ശ്രോതസ്സുകൾ തകർക്കാനുള്ള അമേരിക്കൻ നീക്കങ്ങളുടെ ഭാഗമായി ഇന്ത്യൻ വ്യക്തികൾക്കെതിരെ ചുമത്തപ്പെട്ട ഈ നടപടി അന്താരാഷ്ട്ര തലത്തിൽ വലിയ ശ്രദ്ധയാണ് നേടുന്നത്.

Donald Trump
"അവര്‍ ശ്വാസംമുട്ടുകയാണ്, കാര്യങ്ങള്‍ ഇനിയും വഷളാകും"; ഇറാനെതിരായ ഉപരോധം തുടരുമെന്ന് ട്രംപ്