നാട്ടില്‍ സമാധാനം വരുത്തിയ നായകനോ അതോ ജനാധിപത്യം അട്ടിമറിക്കുന്ന ഏകാധിപതിയോ?: ആരാണ് എൽ സാൽവഡോറിലെ നയീബ് ബുക്കലെ

കൊലപാതക നിരക്ക് 96% കുറച്ച നായകനോ അതോ ജനാധിപത്യം അട്ടിമറിക്കുന്ന ഏകാധിപതിയോ? 2033 വരെ അധികാരത്തിൽ തുടരാൻ ഒരുങ്ങുന്ന ബുക്കലെയ്ക്ക് ഹെയ്തിയിലും ആരാധകർ
El Salvador's 'Coolest Dictator' Nayib Bukele Seeks Historic Third Term After Scrapping Limits, Gains Fans in Haiti
El Salvador's 'Coolest Dictator' Nayib Bukele Seeks Historic Third Term After Scrapping Limits, Gains Fans in HaitiNews Malayalam
Published on: 
Updated on: 

സാൻ സാൽവഡോർ: ലോകത്തിലെ മിക്ക രാഷ്ട്രീയ നേതാക്കളും 'ഏകാധിപതി' എന്ന വിളി കേൾക്കാതിരിക്കാൻ ശ്രമിക്കുമ്പോൾ, സ്വന്തം സോഷ്യൽ മീഡിയ ബയോയിൽ "ലോകത്തിലെ ഏറ്റവും കൂൾ ആയ ഏകാധിപതി" എന്ന് വിശേഷിപ്പിച്ച നേതാവാണ് എൽ സാൽവഡോർ പ്രസിഡന്റ് നയീബ് ബുക്കലെ. പണ്ട് കൊടും ഗുണ്ടാസംഘങ്ങളുടെ കൊലക്കളമായിരുന്ന എൽ സാൽവഡോറിനെ മാറ്റിയെടുത്ത ബുക്കലെ, ഇപ്പോൾ രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് നിയമങ്ങൾ തന്നെ മാറ്റിമറിച്ച് ചരിത്രത്തിലാദ്യമായി തുടർച്ചയായ മൂന്നാം തവണയും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ഒരുങ്ങുകയാണ്. അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കുന്നതിനായി അദ്ദേഹം ഔദ്യോഗികമായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചുകഴിഞ്ഞു.

ബുക്കലെയുടെ ഈ അസാധാരണ വളർച്ചയ്ക്ക് പിന്നിൽ അദ്ദേഹം അധികാരമേൽക്കുന്നതിന് മുമ്പുള്ള എൽ സാൽവഡോറിന്റെ ഭീകരമായ അവസ്ഥയാണുള്ളത്. പതിറ്റാണ്ടുകളായി എം.എസ്-13 ബാരിയോ 18 എന്നീ കൊടും ഗുണ്ടാസംഘങ്ങളുടെ പിടിയിലായിരുന്നു ഈ രാജ്യം. ബിസിനസ്സുകാരെ ഭീഷണിപ്പെടുത്തി പണം പിരിക്കലും കുട്ടികളെ വരെ ഗുണ്ടാസംഘങ്ങളിലേക്ക് റിക്രൂട്ട് ചെയ്യലും നിത്യസംഭവമായിരുന്നു. 2015-ൽ എൽ സാൽവഡോറിലെ കൊലപാതക നിരക്ക് ഒരു ലക്ഷം പേരിൽ നൂറിലധികമായി ഉയർന്ന് ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളിലൊന്നായി മാറി. 2019-ൽ വെറും 37-ാം വയസ്സിൽ, 30 വർഷമായി രാജ്യം ഭരിച്ചിരുന്ന രണ്ട് പ്രധാന പാർട്ടികളെയും തകർത്ത് 53 ശതമാനം വോട്ടുമായി മുൻ പബ്ലിസിസ്റ്റായിരുന്ന നയീബ് ബുക്കലെ അധികാരത്തിലെത്തി. "എൽ സാൽവഡോറിനെ വീണ്ടും സുരക്ഷിതമാക്കും" എന്നതായിരുന്നു അദ്ദേഹത്തിന്റെ ഏക വാഗ്ദാനം.

El Salvador's 'Coolest Dictator' Nayib Bukele Seeks Historic Third Term After Scrapping Limits, Gains Fans in Haiti
ട്രംപിന്റെ രണ്ടാം വരവില്‍ ആസ്തി വര്‍ധന റോക്കറ്റ് വേഗത്തില്‍ | WORLD MATTERS

2022 മാർച്ചിൽ ഗുണ്ടാ അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടതോടെ ബുക്കലെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും പോലീസിനെയും സൈന്യത്തെയും തെരുവിലിറക്കി പതിനായിരക്കണക്കിന് പേരെ അറസ്റ്റ് ചെയ്ത് ഭീമൻ മെഗാ ജയിലിൽ അടയ്ക്കുകയും ചെയ്തു. ഇതിന്റെ ഫലം അവിശ്വസനീയമായിരുന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം 2018-ൽ ഒരു ലക്ഷം പേരിൽ 53.1 ആയിരുന്ന കൊലപാതക നിരക്ക് 2024-ൽ വെറും 1.9 ആയി താഴ്ന്നു. അതായത് 96 ശതമാനത്തിലധികം കുറവ്. എൽ സാൽവഡോറുകാർക്ക് ഇത് വെറുമൊരു രാഷ്ട്രീയ ചർച്ചയല്ലായിരുന്നു, രാവിലെ ജോലിക്ക് പോയാൽ വൈകിട്ട് ജീവനോടെ വീട്ടിൽ തിരിച്ചെത്താമെന്ന ഉറപ്പായിരുന്നു.

എന്നാൽ ഈ സുരക്ഷയ്ക്കൊപ്പം രാജ്യത്തിന്റെ ജനാധിപത്യ നിയമങ്ങളിലും വലിയ മാറ്റിയെഴുത്തുണ്ടായി. എൽ സാൽവഡോറിന്റെ ഭരണഘടന പ്രകാരം ഒരു പ്രസിഡന്റിന് തുടർച്ചയായി വീണ്ടും മത്സരിക്കാൻ അനുവാദമുണ്ടായിരുന്നില്ല. എന്നാൽ 2021-ൽ സുപ്രീം കോടതിയുടെ ഒരു പുതിയ വ്യാഖ്യാനത്തിലൂടെ ബുക്കലെ രണ്ടാം തവണ മത്സരിക്കാൻ വഴിതുറന്നു. 2024 ഫെബ്രുവരിയിലെ തിരഞ്ഞെടുപ്പിൽ 84.65 ശതമാനം വോട്ടോടെ ചരിത്ര വിജയം നേടി പാർലമെന്റിൽ മൃഗീയ ഭൂരിപക്ഷവും ഉറപ്പിച്ചു. ഇതിനും ഒരു പടി കൂടി കടന്ന് 2025 ജൂലൈയിൽ ബുക്കലെയുടെ പാർട്ടി ഭരണഘടന തന്നെ ഭേദഗതി ചെയ്തു. പ്രസിഡന്റ് പദവിയിലെ ടേം പരിധി പൂർണ്ണമായി എടുത്തുകളയുകയും ഭരണകാലാവധി അഞ്ച് വർഷത്തിൽ നിന്ന് ആറ് വർഷമാക്കുകയും രണ്ടാം റൗണ്ട് വോട്ടെടുപ്പ് ഒഴിവാക്കുകയും ചെയ്തു. ഇതോടെ അടുത്ത വർഷത്തെ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ ബുക്കലെയ്ക്ക് 2033 വരെ അധികാരത്തിൽ തുടരാനും പിന്നീടും എത്ര തവണ വേണമെങ്കിലും മത്സരിക്കാനും സാധിക്കും.

El Salvador's 'Coolest Dictator' Nayib Bukele Seeks Historic Third Term After Scrapping Limits, Gains Fans in Haiti
WORLD MATTERS | അര്‍ധരാത്രി ആകാശത്തേക്ക് വെടിവയ്പ്പ്; ശത്രു ആരെന്നറിയാതെ നടത്തിയ യുദ്ധം; യുഎസ് സൈനിക ചരിത്രത്തിലെ നിഗൂഢത

ഈ ഗുണ്ടാ വേട്ടയ്ക്കിടെ ആയിരക്കണക്കിന് നിരപരാധികളെയും തെറ്റായി അറസ്റ്റ് ചെയ്തിരുന്നുവെന്നും പിന്നീട് അവരെ വിട്ടയച്ചുവെന്നും ബുക്കലെ തന്നെ തുറന്നുസമ്മതിച്ചിട്ടുണ്ട്. അസാധാരണമായ കുറ്റകൃത്യങ്ങളെ നേരിടാൻ അസാധാരണമായ നടപടികൾ വേണമെന്നാണ് സർക്കാരിന്റെ വാദമെങ്കിലും, ശക്തമായ ഭരണഘടനാ സ്ഥാപനങ്ങളും ചോദ്യം ചെയ്യപ്പെടാനുള്ള സംവിധാനങ്ങളും ഇല്ലാതെ ഒരാളുടെ കയ്യിൽ മാത്രം അധികാരം കുന്നുകൂടുന്നത് രാജ്യത്തെ എങ്ങോട്ട് നയിക്കുമെന്നാണ് വിമർശകർ ചോദിക്കുന്നത്.

ഇതിനിടെ ബുക്കലെ മോഡലിന് രാജ്യത്തിന് പുറത്തും ആരാധകർ ഏറുകയാണ്. ഗുണ്ടാസംഘങ്ങളുടെ അക്രമത്തിൽ വലയുന്ന ഹെയ്തിയിലേക്ക്, അവിടെയുണ്ടായിരുന്ന നാല് സാൽവഡോറിയൻ ഉദ്യോഗസ്ഥരെ കാണാതായതിന് പിന്നാലെ ബുക്കലെ രണ്ടായിരത്തിലധികം സൈനികരെ അയച്ചിരുന്നു. ഇതിന് പിന്നാലെ ആയിരക്കണക്കിന് ഹെയ്തി പൗരന്മാർ തെരുവിലിറങ്ങി പതാക വീശി ബുക്കലെയ്ക്ക് ജയ് വിളിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഹെയ്തിയൻ ഭാഷയിൽ ബുക്കലെ നൽകിയ മറുപടി ഇങ്ങനെയായിരുന്നു "നിങ്ങളുടെ ശബ്ദം ഞാൻ വ്യക്തമായി കേൾക്കുന്നു, ഞാനും നിങ്ങളെ സ്നേഹിക്കുന്നു". അനുയായികൾക്ക് ഈ ഭരണഘടനാ മാറ്റങ്ങൾ ഇഷ്ടമുള്ള നേതാവിനെ വീണ്ടും തിരഞ്ഞെടുക്കാനുള്ള വോട്ടർമാരുടെ സ്വാതന്ത്ര്യമാണെങ്കിൽ, വിമർശകർക്ക് ഇത് നിയന്ത്രണമില്ലാത്ത അധികാര കേന്ദ്രീകരണമാണ്. മൂന്നാം തവണയും ബുക്കലെ അധികാരത്തിലെത്തിയാൽ "ബുക്കലെയ്ക്ക് ശേഷം എന്ത്?" എന്ന ചോദ്യത്തിന് ഇപ്പോൾ ആർക്കും ഉത്തരമില്ല.w

El Salvador's 'Coolest Dictator' Nayib Bukele Seeks Historic Third Term After Scrapping Limits, Gains Fans in Haiti
WORLD MATTERS | വൈറ്റ് ഹൗസിലെ വെടിവെപ്പില്‍ ഗൂഢാലോചനയുണ്ടോ?