യുഎസ് തങ്ങളുടെ ആണവായുധങ്ങൾ ലക്ഷ്യമിട്ടാൽ ഡൽഹിയിലും മുംബൈയിലും ബോംബിടും: ഭീഷണിയുമായി മുൻപാകിസ്ഥാൻ സ്ഥാനപതി

ഇരുരാജ്യങ്ങളും തമ്മിൽ അസ്വസ്ഥകൾ തുടരുന്നതിനിടെയാണ് വിവാദ പരാമർശം
അബ്ദുൾ ബാസിത്
അബ്ദുൾ ബാസിത്
Published on: 
Updated on: 

ഡൽഹി: യുഎസ് തങ്ങളെ ആക്രമിച്ചാൽ ഇന്ത്യക്കു നേരെ ബോംബാക്രമണം നടത്തുമെന്ന് ഭീഷണിയുമായി പാകിസ്ഥാൻ മുൻ സ്ഥാനപതി അബ്ദുൾ ബാസിത്. യുഎസ് പാകിസ്താനെ ആക്രമിച്ചാൽ ഡൽഹിയിലും മുംബൈയിലും ആക്രമണം നടത്താൻ തങ്ങൾ രണ്ടാമതൊന്ന് ആലോചിക്കില്ലെന്നാണ് ബാസിതിൻ്റെ ഭീഷണി.

ഇന്ത്യൻ നഗരങ്ങളെ നേരിട്ട് പരാമർശിച്ചതിനെ തുടർന്ന് രാജ്യം ജാഗ്രതയിലാണ്. ജമ്മു കശ്മീരിൽ പാക് ഭീകരവാദി ആക്രമണം ഉണ്ടായതിനെ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിൽ അസ്വസ്ഥതകൾ തുടരുന്നതിനിടെയാണ് ബാസിതിൻ്റെ വിവാദ പരാമർശം.

അബ്ദുൾ ബാസിത്
വിമാന യാത്രയ്ക്ക് ഏപ്രിൽ 1 മുതൽ ചെലവേറും; വിമാന കമ്പനികൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര വ്യോമയാന മന്ത്രി

2014 മുതൽ 2017 വരെയുള്ള കാലയളവിൽ പാകിസ്ഥാൻ്റെ ഉന്നത നയതന്ത്രജ്ഞനായി ഇന്ത്യയിൽ പ്രവർത്തിച്ച ആളാണ് ബാസിത്.

അബ്ദുൾ ബാസിത്
പശ്ചിമേഷ്യയിലെ അടിസ്ഥാന സൗകര്യങ്ങൾക്കെതിരെയുള്ള ആക്രമണം; ഇറാൻ പ്രസിഡൻ്റിനെ വിളിച്ച് മോദി
News Malayalam 24x7
newsmalayalam.com