മെക്സിക്കോയിൽ സൂപ്പർമാർക്കറ്റിൽ തീപിടിത്തം; 23 മരണം

ഒരു ഡസനോളം പേർക്ക് പരിക്കേറ്റു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംSource: Pixabay
Published on

ശനിയാഴ്ച വടക്കുപടിഞ്ഞാറൻ മെക്സിക്കോയിലെ ഹെർമോസില്ലോ നഗരമധ്യത്തിലെ ഒരു ഡിസ്‌കൗണ്ട് സ്റ്റോറിൽ ഉണ്ടായ തീപിടിത്തത്തിൽ കുട്ടികളടക്കം 23 മരണം. ഒരു ഡസനോളം പേർക്ക് പരിക്കേറ്റു.

മരിച്ചുപോയ പ്രിയപ്പെട്ടവരെ കുടുംബങ്ങൾ ആദരിക്കുകയും ഓർമ്മിക്കുകയും ചെയ്യുന്ന വർണാഭമായ ആഘോഷങ്ങൾ വാരാന്ത്യത്തിൽ നടക്കുന്നതിനിടെയാണ് ഈ ദുരന്തം.

പ്രതീകാത്മക ചിത്രം
ഇന്ത്യയിൽ നിന്ന് കട്ടെടുത്ത നിധിയും കോഹിനൂർ രത്നവും എന്ന് തിരിച്ച് തരുമെന്ന് ചേച്ചി; കിങ് ചാൾസിനോട് പറയാമെന്ന് സഞ്ചാരികൾ; വീഡിയോ വൈറൽ

അപകടത്തിൻ്റെ കാരണം കണ്ടുപിടിക്കുന്നതിനായി സമഗ്രവും സുതാര്യവുമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുള്ളതായി സൊനോറ സംസ്ഥാന ഗവർണർ അൽഫോൻസോ ഡുറാസോ സോഷ്യൽ മീഡിയയിൽ പുറത്തിറക്കിയ വീഡിയോയിൽ പറഞ്ഞു.

തീപിടിത്തത്തെ തുടർന്നുണ്ടായ വിഷവാതകം ശ്വസിച്ചാണ് ഭൂരിഭാഗം പേരും മരിച്ചതെന്നും സംസ്ഥാന അറ്റോർണി ജനറൽ ഗുസ്താവോ സാലാസ് അറിയിച്ചു.

പ്രതീകാത്മക ചിത്രം
1,24,832 രൂപയുടെ സ്വര്‍ണം അബദ്ധത്തില്‍ വിഴുങ്ങി പതിനൊന്നുകാരന്‍; മകനെ വീട്ടില്‍ നിന്നും പുറത്തുവിടാതെ അമ്മ

തീപിടുത്തത്തിൻ്റെ കാരണം വ്യക്തമല്ലെങ്കിലും വൈദ്യുത തകരാറായിരിക്കാം കാരണമെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, ജനപ്രിയ ഡിസ്കൗണ്ട് ശൃംഖലയായ വാൾഡോസിൻ്റെ ഭാഗമായ കടയിൽ മറ്റ് ആക്രമണമൊന്നും നടന്നിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.എന്നാൽ സ്ഫോടനം ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും

അഗ്നിശമന സേനാ മേധാവി അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com