"ട്രംപ് ഇല്ലാതാക്കിയത് ഇന്ത്യയെ റഷ്യയില്‍ നിന്നകറ്റാന്‍ നടത്തിയ പതിറ്റാണ്ടുകളുടെ ശ്രമം"; താരിഫ് നയത്തെ വിമര്‍ശിച്ച് യുഎസ് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്

ട്രംപിന്റെ കാലാവധി തീരുന്നതിന് മുമ്പ് തന്നെ വിദേശ നയത്തിലുള്ള വ്യത്യാസം കാരണം ജോണ്‍ ബോള്‍ട്ടണ്‍ സ്ഥാനം രാജിവെക്കുകയായിരുന്നു.
"ട്രംപ് ഇല്ലാതാക്കിയത് ഇന്ത്യയെ റഷ്യയില്‍ നിന്നകറ്റാന്‍ നടത്തിയ പതിറ്റാണ്ടുകളുടെ ശ്രമം"; താരിഫ് നയത്തെ വിമര്‍ശിച്ച് യുഎസ് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്
Published on

ഡൊണാള്‍ഡ് ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ച് യുഎസ് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍. ഇന്ത്യയുമായി നയന്ത്രബന്ധം സ്ഥാപിക്കുന്നതിനായി പാശ്ചാത്യ രാജ്യങ്ങള്‍ ദശാബ്ധങ്ങളായി നടത്തി വരുന്ന ശ്രമങ്ങളാണ് ട്രംപ് തന്റെ ദുരന്ത സമാനമായ താരിഫ് നയം കൊണ്ട് ഇല്ലാതാക്കിയതെന്ന് ജോണ്‍ ബോള്‍ട്ടണ്‍ വിമര്‍ശിച്ചു.

ഇന്ത്യ റഷ്യയുമായും ചൈനയുമായും തുടരുന്ന അകല്‍ച്ചയെ അതുപോലെ നിലനിര്‍ത്തിക്കൊണ്ടു പോരുന്നതിനുള്ള ശ്രമങ്ങളാണ് ഇതുവഴി തകര്‍ന്നതെന്നും ബോള്‍ട്ടണ്‍ കൂട്ടിച്ചേര്‍ത്തു.

"ട്രംപ് ഇല്ലാതാക്കിയത് ഇന്ത്യയെ റഷ്യയില്‍ നിന്നകറ്റാന്‍ നടത്തിയ പതിറ്റാണ്ടുകളുടെ ശ്രമം"; താരിഫ് നയത്തെ വിമര്‍ശിച്ച് യുഎസ് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്
പുടിനും ഷി ജിൻ പിങ്ങിനുമൊപ്പം കിം ജോങ് ഉന്നും; ഉത്തര കൊറിയൻ പ്രസിഡൻ്റ് ചൈനയിൽ

'സോവിയറ്റ് യൂണിയനുമായി ഇന്ത്യയ്ക്കുള്ള ശീതയുദ്ധം നിലനില്‍ക്കുന്നതിനും ചൈനയ്‌ക്കെതിരെ അതീവ ശ്രദ്ധ തുടരുന്നതിനും പാശ്ചാത്ത്യ രാജ്യങ്ങളുടെ ഒരു ദശാബ്ധ ത്തോളമായുള്ള പരിശ്രമങ്ങളെ ഒറ്റയടിക്ക് ട്രംപ് തന്റെ ദുരന്തസമാനമായ താരിഫ് നയത്താല്‍ ഇല്ലാതാക്കി,' ബോള്‍ട്ടണ്‍ പറഞ്ഞു.

പ്രശ്‌നം പരിഹരിക്കാന്‍ ഇനിയും സമയമുണ്ട്. അതിന് കുറേയധികം പരിശ്രമിക്കേണ്ടതുണ്ട്. എന്നാല്‍ ആ പരിശ്രമം ഇതുവരെയും യുഎസ് തുടങ്ങിയിട്ടില്ലെന്നും ജോണ്‍ ബോള്‍ട്ടന്‍ പറഞ്ഞു.

ട്രംപ് അധികാരത്തിലിരുന്ന കാലത്തെ, 2018-19 വർഷത്തിൽ യുഎസിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ആയിരുന്നു ജോണ്‍ ബോള്‍ട്ടണ്‍. ട്രംപിന്റെ കാലാവധി തീരുന്നതിന് മുമ്പ് തന്നെ വിദേശ നയത്തിലുള്ള വ്യത്യാസം കാരണം ജോണ്‍ ബോള്‍ട്ടണ്‍ സ്ഥാനത്ത് നിന്ന് രാജിവെക്കുകയായിരുന്നു. ട്രംപിന്റെ ഇടുങ്ങിയ സാമ്പത്തിക നയങ്ങള്‍ ക്ക് വലിയ രാഷ്ട്രീയ അനന്തരഫലങ്ങള്‍ ഉണ്ടാകുമെന്നും ബോള്‍ട്ടണ്‍ വിമര്‍ശിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com