ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാരം ജൂൺ പകുതിയോടെ; ചടങ്ങുകളുടെ പ്രാരംഭ നടപടികൾ ആരംഭിച്ചെന്ന് റിപ്പോർട്ട്

മൂന്ന് മാസങ്ങൾക്ക് ശേഷമാണ് സംസ്കാര ചടങ്ങുകൾ നടക്കുന്നത്
ആയത്തുള്ള അലി ഖമേനി
ആയത്തുള്ള അലി ഖമേനിSource: Ayatollah Ali Khamenei
Published on
Updated on

ടെഹ്‌റാന്‍: യുഎസ്, ഇസ്രയേല്‍ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാരം ജൂൺ പകുതിയോടെ നടക്കുമെന്ന് റിപ്പോർട്ട്. ചടങ്ങുകളുടെ പ്രാരംഭ നടപടികൾ ആരംഭിച്ചെന്നാണ് വിവരം. ടെഹ്‌റാന്‍ ഉൾപ്പടെയുള്ള വിവിധ നഗരങ്ങളിലായി മൂന്ന് ദിവസം നീണ്ടുനിൽക്കുന്നതായിരിക്കും സംസ്കാര ചടങ്ങുകൾ. ടെഹ്‌റാനിലെ ചടങ്ങിൽ മാത്രം 20 മില്യൺ ആളുകൾ പങ്കെടുക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഫെബ്രുവരി 28നാണ് യുഎസ്-ഇസ്രയേല്‍ സംയുക്തമായി ഇറാനിൽ നടത്തിയ ആക്രമണത്തിൽ 86കാരനായ ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടത്. മൂന്ന് മാസങ്ങൾക്ക് ശേഷമാണ് സംസ്കാര ചടങ്ങുകൾ നടക്കുന്നത്.

1989ല്‍ മുന്‍ഗാമി ആയത്തുള്ള റൂഹുള്ള ഖമനേയിയുടെ മരണ ശേഷമാണ് ആയത്തുള്ള അലി ഖമനേയി ഇറാന്റെ പരമോന്നത നേതാവാകുന്നത്. പഹ്ലവി രാജഭരണത്തിന് അന്ത്യം കുറിച്ച വിപ്ലവത്തിന് പിന്നിലെ പ്രത്യയശാസ്ത്ര കരുത്ത് റൂഹുള്ള റൂഹുള്ള ഖമനേയി ആയിരുന്നെങ്കില്‍, ശത്രുക്കള്‍ക്കെതിരെയുള്ള ഇറാന്റെ പ്രതിരോധമായും അതിര്‍ത്തികള്‍ക്കപ്പുറം രാജ്യത്തിന്റെ സ്വാധീനമായും വര്‍ത്തിക്കുന്ന സൈനിക-അര്‍ധസൈനിക സംവിധാനങ്ങളെ രൂപപ്പെടുത്തിയത് ഖമനേയിയായിരുന്നു. രാജ്യത്തിന്റെ പരമോന്നത നേതാവാകുന്നതിനു മുമ്പ് 1980കളില്‍ ഇറാഖുമായുള്ള യുദ്ധസമയത്ത് ഇറാന്റെ പ്രസിഡന്റായും ഖമനേയി സേവനമനുഷ്ഠിച്ചിരുന്നു.

ആയത്തുള്ള അലി ഖമേനി
ആരാകും ആയത്തുള്ള അലി ഖമനേയിയുടെ പിന്‍ഗാമി?

36 വര്‍ഷം നീണ്ട ഖമനേയിയുടെ ഭരണത്തിന്‍ കീഴിലാണ് ഇറാന്‍ അമേരിക്കന്‍ വിരുദ്ധ ശക്തിയായി വളര്‍ന്നത്. മിഡില്‍ ഈസ്റ്റിലുടനീളം സൈനിക സ്വാധീനം വ്യാപിപ്പിക്കുന്നതോടൊപ്പം ആഭ്യന്തര സംഘര്‍ഷങ്ങളെ നേരിടുന്നതിലും ഖമനേയി വിജയിച്ചു. ടെഹ്‌റാനിലെ ഔദ്യോഗിക ഓഫീസില്‍ വെച്ചാണ് ഖമനേയി കൊല്ലപ്പെട്ടതെന്നാണ് സ്ഥിരീകരണം. ഇറാന്റെ സൈനികം, വിദേശനയം, ജുഡീഷ്യറി എന്നീ നിര്‍ണായക മേഖലകളിലെല്ലാം അന്തിമ തീരുമാനം എടുക്കുന്ന നേതാവായിരുന്നു ഖമനേയി. ഖമനേയിയുടെ കൊലപാതകികളെ വെറുതെ വിടില്ലെന്നും കനത്ത തിരിച്ചടിയുണ്ടാകുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

News Malayalam 24x7
newsmalayalam.com