ആർട്ടിക് പ്രദേശങ്ങളെ അനുസ്മരിപ്പിക്കുന്ന ഹിമശേഖരം; സഞ്ചാരികളെ വിസ്മയിപ്പിച്ച് എൽബ് നദീതീരം

ഏകദേശം ഒരു മീറ്റർ വരെ ഉയരമുള്ള മഞ്ഞുകട്ടകളാണ് നദീതീരത്ത് അടിഞ്ഞിരിക്കുന്നത്

Giant ice blocks in Germany's Elbe river
Source: Social Media
Published on
Updated on

ബെർലിൻ: വിനോദ സഞ്ചാരികൾക്ക് കൗതുകമായി ജർമനിയിലെ എൽബ് നദീതീരത്ത് ആർട്ടിക് പ്രദേശങ്ങളെ അനുസ്മരിപ്പിക്കുന്ന ഹിമശേഖരം. മഞ്ഞുകാലം തീർത്ത വർണ്ണാഭമായ കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാൻ ആയിരക്കണക്കിന് ആളുകളാണ് ഇപ്പോൾ വടക്കൻ ജർമ്മനിയിലേക്ക് എത്തുന്നത്.


Giant ice blocks in Germany's Elbe river
Source: Social Media

ചെക്ക് റിപ്പബ്ലിക്കിൽ നിന്ന് ഉത്ഭവിച്ച് കുക്‌സ്‌ഹാവനിലെ വടക്കൻ കടലിൽ ചേരുന്ന നദിയാണ് എൽബ്. ഏകദേശം ഒരു മീറ്റർ വരെ ഉയരമുള്ള മഞ്ഞുകട്ടകളാണ് നദീതീരത്ത് അടിഞ്ഞിരിക്കുന്നത്. അസാധാരണ കാഴ്ചയ്ക്ക് പിന്നിൽ, കപ്പൽ ഗതാഗതം സുഗമമാക്കാൻ ഉപയോഗിക്കുന്ന ഐസ് ബ്രേക്കറുകളാണ്.


Giant ice blocks in Germany's Elbe river
Source: Social Media

നദിയുടെ മുകൾഭാഗത്ത് അടിഞ്ഞുകൂടിയ കട്ടിയുള്ള മഞ്ഞുകട്ടകൾ ഐസ് ബ്രേക്കറുകൾ ഉപയോഗിച്ച് തകർത്തു. ഇങ്ങനെ തകർന്ന മഞ്ഞുകട്ടകൾ നദിയിലൂടെ ഒഴുകി നീങ്ങുകയും, തീരത്ത് വന്ന് കുന്നുകൂടുകയുമായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ആയിരക്കണക്കിന് ആളുകളാണ് എൽബ് തീരത്ത് എത്തിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com