പാക് പ്രധാനമന്ത്രിയും സൈനിക മേധാവിയും മഹാ നേതാക്കളെന്ന് ട്രംപ്; വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച

ആദ്യമായാണ് ഷെഹബാസ് ഷരീഫ് വൈറ്റ് ഹൗസിലെത്തുന്നത്
Image: X
Image: X
Published on

വാഷിങ്ടണ്‍: പാകിസ്ഥാന്‍ പ്രധാനമന്ത്രിയും സൈനിക മേധാവിയുമായും കൂടിക്കാഴ്ച നടത്തി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രസിഡന്റിന്റെ ഓവല്‍ ഓഫീസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.

വ്യാഴാഴ്ചയാണ് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷരീഫും സൈനിക മേധാവി അസിം മുനീറും ട്രംപിനെ കാണാന്‍ എത്തിയത്. ഇരുവരേയും മഹാനേതാക്കള്‍ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍ മഹാമനുഷ്യനാണ്, പ്രധാനമന്ത്രിയും അങ്ങനെ തന്നെ എന്നാണ് ട്രംപ് പറഞ്ഞത്.

Image: X
അറസ്റ്റ് ഭയന്ന് നെതന്യാഹുവിന്റെ യാത്ര; ന്യൂയോര്‍ക്കിലെത്തിയത് വളഞ്ഞവഴിയില്‍

ഓവല്‍ ഓഫീസില്‍ പാക് നേതാക്കള്‍ എത്തുന്നതിനു മുമ്പായിരുന്നു ട്രംപിന്റെ പരാമര്‍ശം. രണ്ട് മഹാനേതാക്കള്‍ ഓവല്‍ ഓഫീസില്‍ ഉടന്‍ എത്തുമെന്നായിരുന്നു മാധ്യമങ്ങളോട് ട്രംപ് പറഞ്ഞത്. ചൊവ്വാഴ്ച ന്യൂയോര്‍ക്കില്‍ യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ഷെഹബാസ് ഷെരീഫുമായി ട്രംപ് ഹ്രസ്വ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഓവല്‍ ഓഫീസില്‍ എത്തിയത്.

Image: X
ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്ക് 100% തീരുവ പ്രഖ്യാപിച്ച് ട്രംപ്; പ്രതിസന്ധിയിലായി ഇന്ത്യൻ മരുന്ന് നിർമാതാക്കൾ

വ്യാഴാഴ്ച വൈകീട്ട് 4.52 ഓടെയാണ് പാക് നേതാക്കള്‍ ഓവല്‍ ഓഫീസില്‍ എത്തിയത്. 6.18 ഓടെ കൂടിക്കാഴ്ച അവസാനിപ്പിച്ച് ഇരുവരും മടങ്ങി. അതേസമയം, ട്രംപിനെ കാണാന്‍ പാക് നേതാക്കള്‍ അര മണിക്കൂറോളം കാത്തിരുന്നുവെന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com