ഒത്തുതീര്‍പ്പായി, ഇറാനുമായി ഉടന്‍ കരാർ ഒപ്പിടും; അടുത്ത പ്രഖ്യാപനവുമായി ട്രംപ്

കരാര്‍ ഒപ്പുവെക്കുന്നതോടെ ഹോര്‍മുസ് കടലിടുക്ക് തുറക്കുമെന്നും ട്രംപ്
ഒത്തുതീര്‍പ്പായി, ഇറാനുമായി ഉടന്‍ കരാർ ഒപ്പിടും; അടുത്ത പ്രഖ്യാപനവുമായി ട്രംപ്
Image: X
Published on
Updated on

വാഷിങ്ടണ്‍: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള വലിയ ഒത്തുതീര്‍പ്പ് ഉടന്‍ യാഥാര്‍ഥ്യമാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കരാര്‍ ഒപ്പുവെക്കുന്നതോടെ ഹോര്‍മുസ് കടലിടുക്ക് തുറക്കുമെന്നും ട്രംപ് അവകാശപ്പെട്ടു.

വൈറ്റ്ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് ട്രംപിന്റെ അവകാശവാദം. വരും ദിവസങ്ങളില്‍ തന്നെ ഇറാനുമായി സമാധാന കരാര്‍ ഒപ്പുവെക്കാന്‍ സാധിക്കും. ഈ ആഴ്ച അവസാനത്തോടെ തന്നെ കരാറിലെത്തുമെന്നും യൂറോപ്പില്‍ വെച്ചായിരിക്കും ചരിത്രപരമായ ഒത്തുതീര്‍പ്പ് എന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഒത്തുതീര്‍പ്പായി, ഇറാനുമായി ഉടന്‍ കരാർ ഒപ്പിടും; അടുത്ത പ്രഖ്യാപനവുമായി ട്രംപ്
ഒമാൻ തീരത്തുണ്ടായ ആക്രമണത്തിൽ കാണാതായ മൂന്ന് ഇന്ത്യക്കാരും കൊല്ലപ്പെട്ടു; ആക്രമണം ഉടൻ അവസാനിപ്പിക്കണമെന്ന് ഇന്ത്യ

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനു പുറമെ, ഖത്തര്‍, യുഎഇ, സൗദി അറേബ്യ, ബഹ്‌റൈന്‍, കുവൈറ്റ് അടക്കമുള്ള രാജ്യങ്ങളിലെ ഭരണാധികാരികളുമായി സംസാരിച്ചു. തുര്‍ക്കി പ്രസിഡന്റ് തയ്യിപ് എര്‍ദോഗനുമായി ഉടന്‍ സംസാരിക്കുമെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്ന് സമ്മതിക്കുമ്പോഴും, കരാറിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നാണ് ഇറാന്റെ വിദേശകാര്യ മന്ത്രാലയം നല്‍കുന്ന വിശദീകരണം.

കഴിഞ്ഞ ദിവസം രാത്രി, ഇറാനെതിരെ നടത്താനിരുന്ന ആക്രമണ പ്രഖ്യാപനത്തില്‍ നിന്ന് ട്രംപ് പിന്‍വാങ്ങിയിരുന്നു. വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ ഉണ്ടായ നിര്‍ണായക നീക്കത്തെ തുടര്‍ന്ന് ആക്രമണത്തില്‍ നിന്ന് പിന്‍വാങ്ങുകയാണെന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചത്.

News Malayalam 24x7
newsmalayalam.com