ഹോളിവുഡ് നടൻ ടോമി ലീ ജോൺസിന്റെ മകൾ ഹോട്ടലിൽ മരിച്ച നിലയിൽ

'ഫെയർമോണ്ട് സാൻ ഫ്രാൻസിസ്കോ' എന്ന ഹോട്ടലിലാണ് വിക്ടോറിയയെ മരിച്ച നിലയിൽ കണ്ടെത്തിയത്
ടോമി ലീ ജോൺസും മകൾ വിക്ടോറിയയും
ടോമി ലീ ജോൺസും മകൾ വിക്ടോറിയയുംSource: X
Published on
Updated on

സാൻ ഫ്രാൻസിസ്കോ: പ്രശസ്ത ഹോളിവുഡ് താരം ടോമി ലീ ജോൺസിന്റെ മകൾ വിക്ടോറിയയെ (34) പുതുവർഷ ദിനത്തിൽ കാലിഫോർണിയയിലെ ഒരു ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി. സാൻ ഫ്രാൻസിസ്കോയിലെ ആഡംബര ഹോട്ടലായ 'ഫെയർമോണ്ട് സാൻ ഫ്രാൻസിസ്കോ'യിലാണ് വ്യാഴാഴ്ച പുലർച്ചെ വിക്ടോറിയയെ കണ്ടെത്തിയത്.

വ്യാഴാഴ്ച പുലർച്ചെ ഏകദേശം 2.52ന് ഹോട്ടലിൽ ഒരു മെഡിക്കൽ എമർജൻസി റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് പാരാമെഡിക് വിഭാഗം സ്ഥലത്തെത്തി. പരിശോധനയിൽ വിക്ടോറിയയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സാൻ ഫ്രാൻസിസ്കോ പൊലീസ് ഡിപ്പാർട്ട്‌മെന്റ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണകാരണം നിലവിൽ വ്യക്തമല്ല. എന്നാൽ അസ്വാഭാവികമായി ഒന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ടോമി ലീ ജോൺസും മകൾ വിക്ടോറിയയും
വിൽ സ്മിത്തിനെതിരെ ലൈംഗിക പീഡനാരോപണം; പരാതിയുമായി വയലിനിസ്റ്റ്

ടോമി ലീ ജോൺസിന്റെയും അദ്ദേഹത്തിന്റെ മുൻഭാര്യ കിംബർലിയ ക്ലോലിയുടെയും മകളാണ് വിക്ടോറിയ. കുട്ടിക്കാലത്ത് പിതാവിനൊപ്പം 'മെൻ ഇൻ ബ്ലാക്ക് II' (2002), 'ദ ത്രീ ബറിയൽസ് ഓഫ് മെൽക്വിഡെസ് എസ്ട്രാഡ' (2005) എന്നീ സിനിമകളിൽ വിക്ടോറിയ അഭിനയിച്ചിട്ടുണ്ട്. കൂടാതെ 'വൺ ട്രീ ഹിൽ' എന്ന ടിവി സീരീസിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ടോമി ലീ ജോൺസും മകൾ വിക്ടോറിയയും
പാർവതി തിരുവോത്ത് ആദ്യമായി പൊലീസ് വേഷത്തിൽ; 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' ചിത്രീകരണം ആരംഭിച്ചു

ടോമി ലീ ജോൺസിന് ഓസ്റ്റിൻ (43) എന്നൊരു മകൻ കൂടിയുണ്ട്. ഈ ദാരുണമായ സംഭവത്തോട് ടോമി ലീ ജോൺസോ അദ്ദേഹത്തിന്റെ പ്രതിനിധികളോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com