

റിയാദ്: ഹൂതികളുടെ വിമാനത്താവള ആക്രമണങ്ങളെത്തുടർന്ന് ഇൻഡിഗോ, എയർ ഇന്ത്യ റിയാദിലേക്കുള്ള വിമാനങ്ങൾ വഴി തിരിച്ചുവിടുകയും റദ്ദാക്കുകയും ചെയ്തു. യെമനിലെ ഹൂതി വിമതർ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെയും സുരക്ഷാ ഭീഷണികളെയും തുടർന്നാണ് തീരുമാനം
സൗദിയിലെ വഷളായ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് 2026 ഒക്ടോബർ 10 വരെ റിയാദിലേക്കുള്ള വിമാന സർവീസുകൾ പൂർണമായും നിർത്തി വച്ചിരിക്കുകയാണ്. ഡൽഹിയിൽ നിന്നും റിയാദിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ AI 2243 വിമാനം യാത്രയ്ക്കിടയിൽ അറേബ്യൻ കടലിന് മുകളിൽ വെച്ച് അടിയന്തരമായി ഡൽഹിയിലേക്ക് തന്നെ തിരിച്ചുവിട്ടു.
റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം തെക്കുപടിഞ്ഞാറൻ സൗദിയിലെ അബഹ വിമാനത്താവളം എന്നിവയ്ക്ക് നേരെയാണ് ഹൂതികൾ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയത്. സർവീസുകൾ റദ്ദാക്കപ്പെട്ട യാത്രക്കാർക്ക് തുക പൂർണമായി തിരികെ നൽകുകയോ അല്ലെങ്കിൽ മറ്റ് തീയതികളിലേക്ക് സൗജന്യമായി ടിക്കറ്റ് മാറ്റി നൽകുകയോ ചെയ്യുമെന്ന് വിമാനക്കമ്പനികൾ അറിയിച്ചിട്ടുണ്ട്.