'യു.എസ് ഭരണസംവിധാനത്തെ ട്രംപും മസ്കും കുട്ടിച്ചോറാക്കിയത് ഇങ്ങനെ': ചര്‍ച്ചയാകുന്ന പുതിയ പുസ്തകത്തില്‍ പറയുന്നത് !

ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടവും ശതകോടീശ്വരൻ ഇലോൺ മസ്കും സിവിൽ സർവീസ് ഉദ്യോഗസ്ഥരെ മുഴുവൻ 'മടിയന്മാരും അഴിമതിക്കാരും ഡീപ് സ്റ്റേറ്റ് തട്ടിപ്പുകാരു'മായി മുദ്രകുത്തുകയും, വിഷയവിദഗ്ദ്ധരെ പുറന്തള്ളി പകരം രാഷ്ട്രീയക്കാരെയും, വ്യാജപ്രചാരകരെയും ഫെഡറൽ ഏജൻസികളുടെ തലപ്പത്ത് അവരോധിക്കുകയും ചെയ്തതിലൂടെ അമേരിക്കൻ ഭരണകൂടത്തിന്റെ സ്വാഭാവിക ബുദ്ധിശക്തിയെയാണ് തകർത്തു
Analysis of Michael Lewis's book 'Blockers' examines how Donald Trump and Elon Musk's DOGE systematically dismantled civil service expertise, scientific integrity, and governance in America.
How Donald Trump Made US Government Dumber: DOGE, Science & Civil Service BreakdownNews Malayalam 24x7
Published on: 
Updated on: 

വാഷിംഗ്ടൺ: ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക സൈനിക ശക്തിയായ അമേരിക്കയുടെ ഫെഡറൽ ഭരണസംവിധാനം കാര്യക്ഷമതയും നഷ്ടപ്പെട്ട് തളർന്നുപോയെന്ന് ആരോപിക്കുന്ന അമേരിക്കൻ എഴുത്തുകാരൻ മൈക്കൽ ലൂയിസിന്റെ 'ബ്ലോക്കേഴ്സ്: റിബൽസ് ഇൻ ദി ഡീപ്പ് സ്റ്റേറ്റ്' എന്ന ഏറ്റവും പുതിയ പുസ്തകം ചര്‍ച്ചയാകുന്നു. ആധുനിക ജനാധിപത്യത്തിൽ ഏതൊരു സുസ്ഥിര ഭരണകൂടത്തിന്റെയും വിജയം കൃത്യമായ വിവരശേഖരണത്തിലും ശാസ്ത്രീയ ഡാറ്റയെ മുൻനിർത്തിയുള്ള തീരുമാനങ്ങളിലുമാണ് കുടികൊള്ളുന്നത്. എന്നാൽ ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടവും ശതകോടീശ്വരൻ ഇലോൺ മസ്കും സിവിൽ സർവീസ് ഉദ്യോഗസ്ഥരെ മുഴുവൻ 'മടിയന്മാരും അഴിമതിക്കാരും ഡീപ് സ്റ്റേറ്റ് തട്ടിപ്പുകാരു'മായി മുദ്രകുത്തുകയും, വിഷയവിദഗ്ദ്ധരെ പുറന്തള്ളി പകരം രാഷ്ട്രീയക്കാരെയും, വ്യാജപ്രചാരകരെയും ഫെഡറൽ ഏജൻസികളുടെ തലപ്പത്ത് അവരോധിക്കുകയും ചെയ്തതിലൂടെ അമേരിക്കൻ ഭരണകൂടത്തിന്റെ സ്വാഭാവിക ബുദ്ധിശക്തിയെയാണ് തകർത്തതെന്നാണ് ഇദ്ദേഹത്തിന്‍റെ ബുക്കിനെ അടിസ്ഥാനമാക്കി ദ ഇക്കണോമിസ്റ്റ് പ്രസിദ്ധീകരിച്ച ലേഖനം പറയുന്നത്.

ആഗോള രാഷ്ട്രീയ നിരീക്ഷകർക്കിടയിൽ വലിയ ചർച്ചയായ 'ദി ബിഗ് ഷോർട്ട്', 'മണിബോൾ', 'ദി ഫിഫ്ത് റിസ്ക്' തുടങ്ങിയ വിഖ്യാത കൃതികള്‍ എഴുതിയ വ്യക്തിയാണ് മൈക്കൽ ലൂയിസ്. നേരത്തെ തന്നെ 2016-ൽ ഡൊണാൾഡ് ട്രംപ് അധികാരത്തിൽ വന്നപ്പോൾ, ഈ വകുപ്പുകൾ എന്താണ് ചെയ്യുന്നതെന്നോ അവയുടെ ശാസ്ത്രീയ-സാങ്കേതിക പ്രാധാന്യമെന്തെന്നോ മനസ്സിലാക്കാൻ ശ്രമിക്കാതെ കാണിച്ച അനാസ്ഥയെ തുറന്നുകാട്ടിയ 'ദി ഫിഫ്ത് റിസ്ക്' ഏറെ ശ്രദ്ധേയമായ പുസ്തകമാണ്. ആണവായുധങ്ങളുടെ സുരക്ഷ, ഭക്ഷ്യസുരക്ഷ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ ഗുരുതരമായ വെല്ലുവിളികളെക്കാൾ വലിയ 'അഞ്ചാമത്തെ അപകടം'എന്നത് സുപ്രധാന സ്ഥാപനങ്ങളെ നയിക്കാൻ എത്തുന്ന ഭരണാധികാരികളുടെ വിവരമില്ലായ്മയും വിദഗ്ദ്ധരോടുള്ള അവജ്ഞയുമാണ് എന്ന് പുസ്തകം സമർത്ഥിക്കുന്നു. ഇതിന്‍റെ ഒരു തുടര്‍ച്ചയാണ് 'ബ്ലോക്കേഴ്സ്: റിബൽസ് ഇൻ ദി ഡീപ്പ് സ്റ്റേറ്റും' മുന്നോട്ട് വയ്ക്കുന്നത്.

Analysis of Michael Lewis's book 'Blockers' examines how Donald Trump and Elon Musk's DOGE systematically dismantled civil service expertise, scientific integrity, and governance in America.
'സമാധാന നൊബേലിന് പൂർണ്ണ അർഹന്‍ ഞാന്‍, ഇത് സ്വയം പുകഴ്ത്തലല്ല, വസ്തുത': ഇത്തവണയും അവകാശവാദവുമായി ട്രംപ്

ട്രംപ് രണ്ടാമതും ഭരണത്തില്‍ എത്തിയ ശേഷം ട്രില്യൺ ഡോളറിന്റെ അനാവശ്യ ചെലവുകൾ വെട്ടിച്ചുരുക്കുമെന്ന് വാഗ്ദാനം നൽകി ഇലോൺ മസ്കിന്റെ നേതൃത്വത്തിൽ ആരംഭിച്ച 'ഡിപ്പാർട്ട്‌മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി' അഥവ ഡോജ് അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ പാഴായ സംവിധാനം എന്നാണ് പുസ്തകം വിലയിരുത്തുന്നത്. ഭരണയന്ത്രത്തിലെ സങ്കീർണ്ണതകളെയും അനാവശ്യ ചെലവുകളെയും കോൺഗ്രസിന്റെ നിയമനിർമ്മാണങ്ങളിലൂടെ വ്യവസ്ഥാപിതമായി ഉടച്ചുവാർക്കുന്നതിന് പകരം, യാതൊരു നിയന്ത്രണവുമില്ലാതെ ഫെഡറൽ ഏജൻസികൾക്ക് നേരെ തികച്ചും സ്വേച്ഛാധിപത്യപരവും നിയമവിരുദ്ധവുമായ നടപടികളാണ് ഡോജ് അഴിച്ചുവിട്ടത്. എല്ലാ ഫെഡറൽ ജീവനക്കാരും തങ്ങൾ ആഴ്ചതോറും ചെയ്യുന്ന കാര്യങ്ങൾ അഞ്ച് ബുള്ളറ്റ് പോയിന്റുകളിലാക്കി അർദ്ധരാത്രിക്ക് മുൻപ് സമർപ്പിക്കണമെന്നും അല്ലാത്തപക്ഷം ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്നുമുള്ള മസ്കിന്റെ വിചിത്രമായ അന്ത്യശാസനങ്ങൾ ഉദ്യോഗസ്ഥരെ പരിഭ്രാന്തിയിലാഴ്ത്തുക മാത്രമാണ് ചെയ്തത്.

അവസാനം ലക്ഷ്യമിട്ട തുകയുടെ പത്തിലൊന്ന് പോലും കണ്ടെത്താനാവാതെ കടുത്ത ഭരണസ്തംഭനവും ജീവനക്കാരുടെ കൂട്ടരാജിയിലുമെത്തി നിൽക്കെ സ്വയം നാണംകെട്ട് പിന്മാറേണ്ട അവസ്ഥയാണ് മസ്കിനുണ്ടായത്. ട്രംപിന്റെ ആദ്യ ഭരണകാലത്ത് (2016-2020) ഭരണഘടനാ വിരുദ്ധവും അശാസ്ത്രീയവുമായ നീക്കങ്ങളെ പരിചയ സമ്പന്നരായ ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തിയിരുന്നെങ്കിൽ, രണ്ടാം ഭരണകാലത്ത് 'ഷെഡ്യൂൾ എഫ്'പോലെയുള്ള ഉത്തരവുകൾ നടപ്പാക്കി ഉദ്യോഗസ്ഥരുടെ തൊഴിൽ സുരക്ഷയെ പൂർണ്ണമായും ഇല്ലാതാക്കിയെന്ന് പുസ്തകം പറയുന്നു. ഇതിലൂടെ വർഷങ്ങളുടെ അനുഭവസമ്പത്തുള്ള വിദഗ്ദ്ധരെയും ഐടി-എച്ച്ആർ ഉദ്യോഗസ്ഥരെയും നിർബന്ധിതമായി താഴ്ന്ന തസ്തികകളിലേക്ക് മാറ്റുകയും കൂട്ടപ്പിരിച്ചുവിടലുകൾ നടത്തുകയും ചെയ്തു.

ശാസ്ത്ര ആരോഗ്യ സ്ഥാപനങ്ങൾ രാഷ്ട്രീയവൽക്കരിക്കപ്പെട്ടതാണ് ഈ സമീപനം ഉണ്ടാക്കിയ ഏറ്റവും വലിയ ആഘാതം. ജീനോം പദ്ധതിയുടെ അമരക്കാരനും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ ഡയറക്ടറുമായിരുന്ന ലോകപ്രശസ്ത ശാസ്ത്രജ്ഞൻ ഡോ. ഫ്രാൻസിസ് കോളിൻസിനെ നിർബന്ധപൂർവ്വം പുറത്താക്കുകയും, വാക്സിൻ വിരുദ്ധ പ്രചാരണങ്ങൾക്ക് കുപ്രസിദ്ധി നേടിയ റോബർട്ട് എഫ്. കെന്നഡി ജൂനിയറെ ആരോഗ്യ സെക്രട്ടറിയായി നിയമിക്കുകയും ചെയ്തത് യുഎസിൽ മീസിൽസ് പോലെയുള്ള പകർച്ചവ്യാധികൾ കുട്ടികൾക്കിടയിൽ പടർന്നുപിടിക്കാൻ ഇടയാക്കി. കോവിഡ് മഹാമാരിയുടെ സമയത്ത് പ്രൊഫഷണൽ ഗോൾഫ് താരം ജാക്ക് നിക്ലോസ് ഫോണിലൂടെ പറഞ്ഞ വ്യക്തിപരമായ അനുഭവത്തെ മാത്രം അടിസ്ഥാനമാക്കി രോഗികൾക്ക് ഹൈഡ്രോക്സിക്ലോറോക്വിൻ നിർദ്ദേശിക്കാൻ ഡോ. കോളിൻസിനുമേൽ ട്രംപ് പ്രയോഗിച്ച സമ്മർദ്ദം പുസ്തകം ഓർമ്മിപ്പിക്കുന്നുണ്ട്.

ഗവേഷണ ശാസ്ത്രജ്ഞർക്ക് പകരം തീവ്ര വലതുപക്ഷ റേഡിയോ അവതാരകരെ ഉന്നത തസ്തികകളിൽ പ്രതിഷ്ഠിച്ചതും, എക്സ് പ്ലാറ്റ്‌ഫോമിലൂടെ തന്ത്രപ്രധാനമായ ഒരു വിദേശ രഹസ്യാന്വേഷണ ഏജന്റിന്റെ വ്യക്തിവിവരം ഇലോൺ മസ്ക് പരസ്യപ്പെടുത്തി ദേശീയ സുരക്ഷയെ അപകടത്തിലാക്കിയതും മറ്റൊരു ഉദാഹരണമാണ്. കൂടാതെ ഇന്റേണൽ റെവന്യൂ സർവീസിൽ നിന്ന് അനധികൃത കുടിയേറ്റക്കാരുടെ രഹസ്യ വിവരങ്ങൾ തട്ടിയെടുക്കാൻ ഡോജ് പ്രതിനിധി ഗാവിൻ ക്ലിഗർ ശ്രമിച്ചപ്പോൾ ചീഫ് പ്രൈവസി ഓഫീസർ കാത്‌ലീൻ വാൾട്ടേഴ്‌സ് അതിനെ ധീരമായി ചെറുത്തുനിന്നു. ഒടുവിൽ വാൾട്ടേഴ്സിന് ഇരുണ്ട കോൺഫറൻസ് റൂമിൽ ഒളിച്ചിരിക്കേണ്ടി വരികയും രാജി നൽകേണ്ടി വരികയും ചെയ്തുവെന്ന് പുസ്തകം പറയുന്നു. പിന്നീട് ഈ വിവര കൈമാറ്റം ഫെഡറൽ നികുതി നിയമങ്ങളെ ലംഘിച്ചതാണെന്ന് കോടതി കണ്ടെത്തി.

Analysis of Michael Lewis's book 'Blockers' examines how Donald Trump and Elon Musk's DOGE systematically dismantled civil service expertise, scientific integrity, and governance in America.
യുഎസ് സന്ദർശനത്തിനിടെ ട്രംപിന് 'സ്വർണ പേജർ' സമ്മാനിച്ച് നെതന്യാഹു; മൊസാദിലെ പേജർ ഓപ്പറേഷനെ പുകഴ്ത്തി US പ്രസിഡൻ്റ്

അതേസമയം യുഎസ് ഉദ്യോഗസ്ഥവൃന്ദത്തിൽ കടുത്ത കെടുകാര്യസ്ഥതയുണ്ടെന്നും, ജീവനക്കാരെ പിരിച്ചുവിടാനുള്ള നിയമപരമായ തടസ്സങ്ങളും നിലനിൽക്കുന്നുണ്ടെന്ന മൈക്കൽ ലൂയിസ് പുസ്തകത്തില്‍ നിഷേധിക്കുന്നില്ല. അതിന് ഉദാഹരണമായി പൊലീസിനെ വലച്ച ഒരു ഫയര്‍ഫോഴ്സ് ജീവനക്കാരി പിരിച്ചുവിടല്‍ കോടതിയില്‍ പോയി തടഞ്ഞതും, ശമ്പള വര്‍ദ്ധനവ് നേടിയെടുത്തതും ഉദാഹരണമായി പറയുന്നുണ്ട് ലൂയിന്‍റെ പുസ്തകത്തില്‍. എന്നാൽ ഇത്തരം പ്രായോഗിക പ്രശ്നങ്ങളെ പാർലമെന്ററി ചട്ടക്കൂടിലൂടെ സമഗ്രമായി പരിഷ്കരിക്കുന്നതിന് പകരം, ഉദ്യോഗസ്ഥരെയാകെ അധിക്ഷേപിക്കുകയും ക്രൂരമായ വെട്ടിനിരത്തലുകൾ നടത്തുകയും ചെയ്തതിലൂടെ അമേരിക്കയ്ക്ക് നഷ്ടപ്പെട്ടത് പതിറ്റാണ്ടുകൾ കൊണ്ട് രൂപപ്പെടുത്തിയ സ്ഥാപനങ്ങളുടെ കാര്യക്ഷമതയും പ്രവര്‍ത്തന രീതിയുമാണ് എന്ന് പുസ്തകം പറയുന്നു. അന്ധമായ രാഷ്ട്രീയ അഹന്തയും ശാസ്ത്രവിരുദ്ധതയും ഒരു വൻശക്തിയുടെ ഭരണയന്ത്രത്തെ എങ്ങനെയാണ് നിർജ്ജീവമാക്കിയതെന്നാണ് പുസ്തകം പറയുന്നത്.

Analysis of Michael Lewis's book 'Blockers' examines how Donald Trump and Elon Musk's DOGE systematically dismantled civil service expertise, scientific integrity, and governance in America.
"ഇന്ത്യയിലെ ബോസ് അംബാനിയോ?": മസ്കും അംബാനിയും നേർക്കുനേർ വരുമ്പോൾ കത്തുന്നത് ഇന്ത്യൻ രാഷ്ട്രീയം
News Malayalam 24x7
newsmalayalam.com